TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp
गुरुवार, 19 नवंबर 2020
*ഭാര്യമാരെ കളിയാക്കൽ ചിലർക്ക് ഹരമാണ്. യഥാർഥ്യം മറിച്ചാണ്* ഒരു ഭർത്താവും മനഃശ്ശാസ്‌ത്രജ്ഞനും തമ്മിലുള്ള സംഭാഷണം.... മനഃശ്ശാസ് : നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നത്....? ഭർത്താവ് : ഞാൻ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു . മനഃശ്ശാസ് : നിങ്ങളുടെ ഭാര്യ ? ഭർത്താവ്: അവൾക്കു ജോലിയില്ല........ഹൗസ് വൈഫ് ആണ്.... മനഃശ്ശാസ് : ആരാണ് വീട്ടിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത് ? ഭർത്താവ് : എന്റെ ഭാര്യ ! മനഃശ്ശാസ്: ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ അവൾ എത്ര മണിക്ക് എഴുന്നേൽക്കും ? ഭർത്താവ്: അവള് ഒരു 5 മണിക്കു എഴുന്നേൽക്കും. മനഃശ്ശാസ്: ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നതിനു മുൻപ് ഏതെങ്കിലും വീട്ടുപണി ചെയ്യാറുണ്ടോ? ഭർത്താവ്: വീട് മുഴുവൻ ക്‌ളീൻ ചെയ്യും, അതിന് ശേഷം എനിക്കും എന്റെ വയസ്സു ചെന്ന മാതാ പിതാക്കൾക്കും, കുട്ടികൾക്കും, ചായ ഉണ്ടാക്കിത്തരും..... മനഃശ്ശാസ്: നിങ്ങളുടെ മക്കൾ എങ്ങനെ ആണ് സ്കൂളിൽ പോകുന്നത് ? ഭർത്താവ് : എന്റെ ഭാര്യ കൊണ്ടുപോയി വിടും കാരണം.... അവൾക്കു ജോലിക്കു പോകേണ്ടല്ലോ.... മനഃശ്ശാസ്: കുട്ടികളെ സ്കൂളിൽ വിട്ടതിനു ശേഷം നിങ്ങളുടെ ഭാര്യ എന്തൊക്കെ ചെയ്യും? ഭർത്താവ്: വീട്ടുമുറ്റം അടിക്കും, മാർക്കറ്റിൽ പോകും, തിരികെ വന്നു ആഹാരം പാകം ചെയ്യും, തുണികൾ കഴുകും ...... മനഃശ്ശാസ്: കുട്ടികളെ സ്കൂളിൽ നിന്നും ആരാണ് വീട്ടിൽ തിരികെ എത്തിക്കുന്നത്? ഭർത്താവ്: ഭാര്യ !...... മനഃശ്ശാസ്: അതിനു ശേഷം ഭാര്യ ആയിരിക്കുമല്ലോ നാലുമണി കാപ്പിയും മറ്റും ഉണ്ടാക്കുന്നതും.. കൊടുക്കുന്നതും ?....… ഭർത്താവ്: അതെ... ഭാര്യ അല്ലാതെ ആര് ചെയ്യാൻ... കാരണം അവൾ ജോലിക്ക് പോകുന്നില്ലല്ലോ..... വീട്ടിൽ തന്നെ ഉണ്ടല്ലോ..... മനഃശ്ശാസ്: വൈകിട്ട് ഓഫീസിൽ നിന്നും തിരികെ വീട്ടിൽ എത്തിയാൽ നിങ്ങൾ എന്ത് ചെയ്യും ? ഭർത്താവ്: വിശ്രമിക്കും..... കാരണം.........ഞാൻ ജോലിക്കു പോയിട്ട് വന്നത് കൊണ്ട് ക്ഷീണിതൻ ആയിരിക്കും മിക്ക ദിവസവും...... മനഃശ്ശാസ്: അപ്പോൾ നിങ്ങളുടെ വൈഫ് എന്ത്ചെയ്യും ? ഭർത്താവ്: അവൾ ഡിന്നർ ഉണ്ടാക്കും, കുട്ടികൾക്ക് വാരി കൊടുക്കും, എനിക്കും മാതാ പിതാക്കൾക്കും വിളമ്പി തരും....പാത്രങ്ങൾ എല്ലാം ക്ലീൻ ചെയ്തു വെക്കും.....എന്നിട്ടു കുട്ടികളെ ഹോം വർക്ക് ചെയ്യാൻ അവരുടെ കൂടെ ഇരുന്ന് സഹായിക്കും..... പിന്നീട് ഉറക്കാൻ കിടത്തും...,.. *വെളുപ്പിന് ആരംഭിച്ചു പാതിരാത്രി വരെ കഷ്ടപെട്ടാലും പറയുന്നതോ അവൾക്കു ജോലിയില്ലല്ലോ...* ഹൗസ് വൈഫ് ആകാൻ ഒരു പഠിത്തവും ആവശ്യമില്ല .....പക്ഷെ *ജീവിതത്തിൽ അവരുടെ ജോലി വളരെ വലുതാണ്.. അവരുടെ റോൾ വളരെ പ്രധാനമാണ്....* ഒരാൾ ഒരിക്കൽ അവളോട് ചോദിച്ചു.. നിങ്ങൾ ജോലി ചെയ്യുക ആണോ അതോ ഹൗസ് വൈഫ് ആന്നോ ? *അവൾ മറുപടി പറഞ്ഞു: അതെ... ഞാൻ ഫുൾടൈം ജോലി ചെയ്യുന്ന ഒരു ഹൗസ് വൈഫ് ആണ്....* *24 മണിക്കൂർ ആണ് എനിക്ക് ഡ്യൂട്ടി..* *ഞാൻ അമ്മയാണ്..* *ഞാൻ ഭാര്യയാണ്..* *ഞാൻ മകളാണ്..* *ഞാൻ മരുമകൾ ആണ്..* *ഞാൻ അലാറമാണ്..* *ഞാൻ കുക്ക് ആണ്..* *ഞാൻ അലക്കുകാരിയാണ്* *ഞാൻ ദാസിയാണ്..* *ഞാൻ ടീച്ചർ ആണ്..* *ഞാൻ വെയ്റ്റർ ആണ്..* *ഞാൻ ആയ ആണ്..* *ഞാൻ സെക്യൂരിറ്റി ഓഫീസർ ആണ്..* *ഞാൻ ഒരു ഉപദേഷ്‌ടാവ് ആണ്..* *എനിക്ക് ശമ്പളമില്ല!* *എനിക്ക് അവധി ദിവസങ്ങൾ ഇല്ല..* *എനിക്ക് മെഡിക്കൽ ലീവ് ഇല്ല..* *ഞാൻ രാത്രിയും പകലും ജോലി ചെയ്യുന്നു* *കിട്ടുന്ന ശമ്പളമോ?.....* *"ഇന്നത്തെ ദിവസം നീ എന്ത്ചെയ്തു "? എന്ന ചോദ്യം മാത്രം....* എല്ലാ ഭാര്യമാർക്കായും സമർപ്പിക്കുന്നു .... *"ഭാര്യ"* എന്ന് പറയുന്നത് ഉപ്പു പോലെ ആണ്.... അവരുള്ളപ്പോൾ അവരുടെ വില അറിയില്ല..... അവരുടെ അസ്സാന്നിദ്ധ്യം വളരെ വലിയ നഷ്ടത്തിന്റ ഒരു തോന്നലും വേദനയും ഉണ്ടാക്കും....ഒന്നിനും രുചി ഇല്ലാതെ ആക്കും... " My wife is my better half... സ്നേഹിക്കൂ..... മരണം വരെ ..... 😄😄😄😄😍😍😄😄😄😍
सदस्यता लें
टिप्पणियाँ भेजें (Atom)
कोई टिप्पणी नहीं:
एक टिप्पणी भेजें