TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp

शुक्रवार, 21 मई 2021

വല്ലാത്ത തലവേദന

 വല്ലാത്ത തലവേദന കാരണം പരിചയമുള്ള മെഡിക്കൽ സ്റ്റോറിൽ ഗുളിക വാങ്ങാൻ പോയതാണ് ,


 ഫാർമസിസ്റ്റില്ല ... കടയിലെ പയ്യനോടു പറഞ്ഞു , അവൻ ഗുളിക തന്നു ...


 പൈസ കൊടുക്കുമ്പോൾ വെറുതെ തിരക്കി - " ബോസ് എവിടെ ? ലീവാണോ ?"


"അല്ല ! അദ്ദേഹത്തിന്റെ ഭയങ്കര തലവേദന .. ഒരു ചുക്ക് കാപ്പി കഴിച്ചാൽ കുറയുമെന്ന് പറഞ്ഞ് 

വീട്ടിൽ പോയതാ ...."


ഞാൻ വാങ്ങിയ ഗുളികകളിലേക്ക് വെറുതെ നോക്കി പോയി 

🤔

അമ്മയുടെ ബ്ളഡ് ഷുഗറും പ്രഷറും കുറയുന്നില്ല ... ഫാമിലി ഡോക്ടറെ കാണിക്കാൻ വന്നതാണ് .. ഡോക്ടർ വരാൻ വൈകും ഇരിക്കു എന്ന് അസിസ്റ്റൻറ് ...


അദ്ദേഹം രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം യോഗ ചെയ്യുമത്രെ ..


ഡോ. വന്നൂ ... മരുന്നുകളുടെ എണ്ണവും അളവും കൂട്ടി .... മരുന്ന് മുടങ്ങാതെ കൃത്യമായി കഴിക്കാൻ ഉപദേശിച്ചു ...


വെറുതെ ഡോക്ടറുടെ യോഗയെ കുറിച്ച് ചോദിച്ചു ...


അപ്പോൾ അദ്ദേഹം പറയുന്നു - കഴിഞ്ഞ 15 വർഷമായി ഞാൻ നിത്യവും യോഗ ചെയ്യും ... ഷുഗർ പ്രഷർ മടങ്ങിയ ഒരു ജീവിത ശൈലീ രോഗത്തിനും മരുന്ന് കഴിക്കണ്ടി വന്നിട്ടില്ലത്രെ 😃

ഞാൻ അമ്മയുടെ കുറുപ്പടിയിലേക്ക് വെറുതെ . കണ്ണാേടിച്ചു...

🤔

സഹോദരിയുടെ മകളേയും

കൂടെ ബ്യൂട്ടീ പാർലറിൽ പോയതാണ് ... 

മുടി സോഫ്റ്റാക്കാനും, സ്ട്രെയിറ്റൻ ചെയ്യിക്കാനും ബ്യൂട്ടീഷ്യൻ പായക്കേജുകൾ കാണിച്ചു 1500 മുതൽ 3500 വരെയുള്ള പാക്കേജുകൾ ...


സ്ഥിരം കസ്റ്റമറായ കൊണ്ട് 500 രൂപ കുറച്ച് 3000 ന് നല്ല package തന്നു.


ബ്യൂട്ടീഷ്യന്റെ നീളൻ മുടിയിൽ നിന്നും നല്ല ഒരു സുഗന്ധം വരുന്നുണ്ട് ... കൗതുകം കൊണ്ട് ഞാൻ ചോദിച്ചു പോയി -  എന്താണ് hair treatment  ചെയ്യുന്നെ എന്ന് ..


''ഞാൻ വെളിച്ചെണ്ണയിൽ മൈലാഞ്ചിയും കർപ്പൂരവും പൊടിച്ചിട്ട് ചൂടാക്കി തേക്കും ... മുടി സോഫ്റ്റാവും പിന്നെ മുടി തഴച്ചു വളരുകയും ചെയ്യും "

മാഡത്തിന്റെ മറുപടി കേട്ട് ഞാൻ കൈയ്യിലെടുത്ത 3000 രൂപ താഴെ വീണു പോയി 

🤔


അകന്ന ഒരു സുഹൃത്തിന്റെ,

 ബന്ധുവിന്റെ ഡയറി ഫാം കാണാൻ പോയി . എകദേശം 150 വിദേശ ഇനം പശുക്കൾ.. കുറെ പണിക്കാർ  .. കറവയക്കും മറ്റ് കാര്യങ്ങൾക്കും മെഷീൻസ് ...

കൊള്ളാം ...


ഫാമിന്റെ ഒരു ഭാഗത്ത് 2 നാടൻ പശുക്കൾ പച്ചപ്പുല്ല് തിന്നുന്നു ... 


അതെന്താ 2 എണ്ണം മാത്രം നാടൻ ... കൗതുകം കൊണ്ട് ചോദിച്ചു പോയി ...


പണിക്കാരൻ പറയുകയാ 

" മുതലാളിടെ വീട്ടിലേക്കുള്ള പാലിനും തൈരിനും വേണ്ടി പ്രത്യേകം പച്ചപ്പുല്ല് കൊടുത്ത് വളർത്തുന്നതാ ... ഇവയ്ക്ക് കാലിത്തീറ്റയും ഹോർമോണുമൊന്നും കൊടുക്കില്ലാന്ന് 😃

🤔


ആ പ്രസിദ്ധമായ ഹോട്ടലിൽ ഞാനും, സഹോദരി കുടുംബവും ഇന്ന് കഴിക്കാൻ പോയി ... നല്ല ശുദ്ധമായ സ്വാദിഷ്ടമായ ഊണ്.. കഴിച്ച് ചിലത് പാഴ്സലും വാങ്ങി ബില്ല് കൊടുത്തു പോരാൻ നേരം ... മുതലാളിയോട് കുശലപ്രശ്നം നടത്തി ...  ശുദ്ധമായ നെയ്യും വെളിച്ചണ്ണയും ചേർത്തുണ്ടാക്കുന്ന ഇവിടുത്തെ ഭക്ഷണം വീട്ടിലെ ഫുഡിനേക്കാൾ കേമമെന്ന് അദ്ദേഹം അഭിമാനം കൊണ്ടു ...


 അദ്ദേഹം വിസിറ്റിങ്ങ് കാർഡ് നൽകാം എന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടി .. അപ്പോളാണ് ഒരു നാലടുക്കിന്റെ സ്റ്റീൽ ടിഫിൻ കാര്യർ ഒരു പയ്യൻ മുതലാളിയുടെ റൂമിലേക്ക് കൊണ്ടു പോകുന്നു ...


" ഇതെന്താ ? "എന്ന എന്റെ ചോദ്യത്തിനുത്തരമായി പയ്യൻ പറഞ്ഞു 

"മുതലാളിക്കുള്ള ഊണ് വീട്ടിൽ നിന്നും കൊണ്ടുവരുന്നതാ '' 


അതെന്നാ എന്തെങ്കിലും വിശേഷമുണ്ടോ ഇന്ന് ... എന്ന എന്റെ ചോദ്യത്തിനുത്തരമായി അവൻ പറഞ്ഞു - എന്നും മുതലാളിക്കുള്ള ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുവരികയാണ് ...

അദ്ദേഹം ഇവിടുത്തെ ഭക്ഷണം കഴിക്കാറില്ല "


കാരണമറിയാതെ ഞാൻ ചിന്താധീനനായി എന്റെ കൈയ്യിലിരിക്കുന്ന 1650 രൂപയുടെ ബില്ലിലേക്ക് നോക്കി നെടുവീർപ്പിട്ടു ...🤔


 *വാൽകഷണം* .


കച്ചവടം ലാഭമുണ്ടാക്കാനാണ് ,

നമ്മുടെ ആരോഗ്യം

നാം തന്നെ സംരക്ഷിക്കണം.


ആരാണ് എഴുതിയത് അറിയില്ല കണ്ടപ്പോൾ ഷെയർ ചെയ്യണം എന്ന് കരുതി.......

कोई टिप्पणी नहीं: