*കാലം കണക്കു ചോദിക്കുന്നു...!* 😀
യാത്രക്കാരെ ഇൻറർവ്യൂ ചെയ്ത് ബസ്സിൽ കയറ്റിയിരുന്ന കിളികളും കണ്ടക്ടർമാരും ഇപ്പോൾ ആളുകളെ ആനയിച്ച് ബസ്സിൽ കയറ്റുന്നു.
റോഡുകളിലൂടെ മിന്നൽ പോലെ പറന്നിരുന്ന ബസ്സുകൾ അരികിലൂടെ പോകുന്നവർക്കടുത്ത് വന്നുനിന്ന് ക്ഷണിച്ചു കയറ്റുന്നു.
വേണമെങ്കിൽ വാങ്ങിയാൽ മതി എന്നു പറഞ്ഞിരുന്ന കടക്കാരൻ സാധനങ്ങൾ വീട്ടിലെത്തിച്ചു തരാമെന്ന് പറയുന്നു.
ഒന്നിനും നേരമില്ലാത്ത മനുഷ്യരുടെ മരണപ്പാച്ചിലുകളെല്ലാം അവസാനിച്ചിരിക്കുന്നു.
വീട്ടിൽ നിന്ന് ഇറങ്ങുന്നതു മുതൽ ബാഹ്യലോകം തിരിച്ചറിയാതെ മൊബൈലിൽ സംസാരിച്ചു കൊണ്ടേയിരുന്ന വായകളെല്ലാം കെട്ടപ്പെട്ടിരിക്കുന്നു.
എത്ര വിളിച്ചാലും പണിക്ക് വരാത്തവർ പണിയുണ്ടോ എന്ന് വന്നു ചോദിക്കുന്നു.
ആ റൂട്ടിൽ പോവില്ല എന്നു മാത്രം പറഞ്ഞു ശീലിച്ച ഓട്ടോക്കാർ എവിടെയും പോവും എന്നു പറയുന്നു.
റേഷൻ കടയും മാവേലി സ്റ്റോറും അലർജിയായിരുന്നവർ അതിനു മുമ്പിലെ വട്ടത്തിൽ സഞ്ചിയും തൂക്കി എത്ര നേരം വേണമെങ്കിലും നിൽക്കുന്നു.
മണ്ണിൽ പാകിയ നിറമുള്ള കല്ലുകൾ എടുത്തു മാറ്റി അവിടം ചെടികൾക്ക് സൗകര്യമൊരുക്കുന്നു.
കുട്ടികൾക്ക് വിലക്കുണ്ടായിരുന്ന മൊബൈലും ടിവിയും അവർക്കായി വാങ്ങിക്കപ്പെടുന്നു.
സദ്യക്ക് കൈ കഴുകാൻ നിന്നാൽ സീറ്റു പോകുമെന്ന് കരുതി എത്രയോ സദ്യകൾ കൈ കഴുകാതെ പന്തിയിലിരുന്നവർ ജീവിതത്തിൽ ഇനിയൊരു സദ്യ ഉണ്ണാൻ സാധിക്കുമോന്ന് അറിയില്ലെങ്കിലും നിരന്തരം കൈ കഴുകിക്കൊണ്ടേയിരിക്കുന്നു...
പൊങ്ങച്ചത്തിന്റെ അരങ്ങ് വാണിരുന്ന വിവാഹങ്ങൾ ലാളിത്യത്തിന്റെ നെറുകയിൽ എത്തിച്ചേർന്നിരിക്കുന്നു.
അത് നീ തന്നെയാകുന്നു...
മനുഷ്യന് അസാധ്യമായി തോന്നിയിരുന്നവയെല്ലാം കൊറോണ വൈറസ് നമ്മെ നിസ്സാരമായി പഠിപ്പിച്ചു….🙏🙏🙏
कोई टिप्पणी नहीं:
एक टिप्पणी भेजें