*🔖 ലൈംഗിക ബന്ധം;*
*പാപവും പുണ്യവും...*
✍🏼മൂസാ നബി(അ) യാത്രാമധ്യേ ഒരാളുടെ ശരീരത്തിലേക്ക് തീ പടർന്നു പിടിക്കുന്നത് കണ്ടു. വേഗം കുറച്ചു വെള്ളമെടുത്ത് അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ഒഴിക്കാൻ തുടങ്ങി. പെട്ടന്ന് ആളിപടർന്നു കൊണ്ടിരുന്ന തീ കുട്ടിയുടെ രൂപത്തിലേക്ക് മാറി. അയാളുടെ രൂപം തീയായിട്ടും മാറി. അത്ഭുതത്തോടെ മൂസാ നബി(അ) ചോദിച്ചു: "എന്താണ് റബ്ബേ ഇക്കാണുന്നത്..? ഇവരെ ദുനിയാവിൽ എങ്ങനെ ആയിരുന്നോ അതെ അവസ്ഥയിലേക്ക് ഒന്ന് മടക്കുമോ.. കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്."
പ്രവാചകരുടെ ആവശ്യപ്രകാരം അല്ലാഹു ﷻ അവരെ ജീവിപ്പിച്ചു. നോക്കുമ്പോൾ ഒരു ചെറുപ്പക്കാരനും ഒപ്പം കുട്ടിയും.
എന്താണ് നിങ്ങളുടെ അവസ്ഥ..? മൂസാ നബി (അ) ചോദിച്ചു.
യാ റൂഹല്ലാഹ് ഈ കുട്ടിയോട് എനിക്ക് അങ്ങേയറ്റത്തെ സ്നേഹമായിരുന്നു. അങ്ങനെ ഞങ്ങൾക്കിടയിൽ പ്രകൃതി വിരുദ്ധ ബന്ധം വരെയുണ്ടായി.
ഇത് കാരണം ഞങ്ങളുടെ മരണ ശേഷം കുട്ടിയെ എന്നെ കരിക്കുന്ന തീയായും പിന്നെ എന്നെ കുട്ടിയെ കരിക്കുന്ന തീയായും അല്ലാഹു ﷻ മാറ്റി മാറ്റിക്കൊണ്ടിരിക്കുന്നു.
(സവാജിർ 2/119)
സ്വവർഗരതിക്ക് പ്രോത്സാഹനവും നിയമസാധുതയും നൽകുന്ന ഇക്കാലത്ത് പടച്ചവനെ പേടിയും ആഖിറത്തിൽ വിശ്വാസവും ഉള്ളവർക്ക് ഇതൊന്നും തലയാട്ടി സമ്മതിക്കാനാകില്ല.
ആണുമാണും പെണ്ണും പെണ്ണും തമ്മിലുള്ള ഈ ലൈംഗിക കേളി വൻ കുറ്റത്തിൽപ്പെട്ടതാണെന്ന് ഇബ്നു ഹജറുൽ ഹൈതമി (റ) സവാജിറിൽ വളരെ ഗൗരവത്തോടെ ഉണർത്തിയിട്ടുണ്ട്.
വൈകാരിക ചിന്തയോ ആനന്ദമോ ലഭിക്കുന്നുണ്ടെങ്കിൽ സ്വന്തം ഭാര്യ ഒഴികെ ഒരാളെയും നോക്കാൻ പാടില്ലെന്നാണ് മത നിയമം. മാത്രമല്ല അചേതന വസ്തുക്കളെ പോലും നോക്കരുതെന്ന് ചില പണ്ഡിതർ പ്രസ്ഥാവിച്ചിട്ടുണ്ട്.
(ഫത്ഹുൽ അല്ലാം 2/150)
സ്വയംഭോഗം, മൃഗ ഭോഗം, ഇതെല്ലാം മതത്തിൽ കുറ്റകരമാണ്. അതെ സമയം തന്റെ ഇണയോടൊപ്പം ആസ്വാദ്യകരമായ ലൈംഗിക ബന്ധത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും അതിനു വമ്പിച്ച പ്രതിഫലം വരെ വാഗ്ദാനം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
നബി ﷺ പറഞ്ഞു: ലൈംഗിക ബന്ധം ഉദ്ദേശിച്ചു ഒരാൾ തന്റെ പങ്കാളിയുടെ കയ്യിൽ പിടിച്ചാൽ അഞ്ചു നന്മ ലഭിക്കും. ചുംബിച്ചാൽ പത്തും. ശേഷം അവനവളെ പ്രാപിച്ചാൽ ഇഹാലോകത്തേക്കാൾ ഉത്തമമാണത്. എന്നിട്ട് കുളിച്ചാലോ വെള്ളം വീഴുന്ന ഭാഗങ്ങളിലെയെല്ലാ തെറ്റുകളും മായ്ച്ചു കളയുന്നതാണ്.
(അൽ ബർക്കത്ത് 56)
നല്ല നിയ്യത്തോടെ ചെയ്യുന്ന ലൈംഗിക ബന്ധവും പുണ്യകരമാണെന്ന് മതം പഠിപ്പിക്കുന്നു. ഇമാം നസാഈ (റ) ഉദ്ധരിക്കുന്ന ഹദീസിൽ നാലു കളികൾ പാഴല്ല എന്നു പറഞ്ഞതിൽ ഒന്ന് ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള കളിയാണ്.
ഭാര്യ ഭർത്താക്കന്മാർക്ക് എല്ലാം ആസ്വദിക്കാം എങ്കിലും ചില നിയന്ത്രണങ്ങളുണ്ട്.
ഭാര്യയുടെ പിൻ ദ്വാരത്തിലൂടെ ബന്ധപ്പെടൽ അനുവദനീയമല്ല. വൻ പാപമാണെന്ന് സവാജിറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആർത്തവ കാലത്തെ ലൈംഗിക ബന്ധവും നിഷിദ്ധമാണ്. ഈ സമയത്ത് ഭാര്യയുടെ മുട്ടു പൊക്കിളിന്റെ ഇടയിൽ വികാരമില്ലാതെയാണെങ്കിലും സ്പർശനം പാടില്ല. ഇതാണ് മദ്ഹബിലെ പ്രബല അഭിപ്രായം. എന്നാൽ ഇമാം നവവി (റ) പ്രബലമാക്കിയതനുസരിച്ചു ലിംഗ പ്രവേശനം ഒഴികെയുള്ളതെല്ലാം അനുവദനീയമെന്നാണ്.
(ഫത്ഹുൽ മുഈൻ,ഇആനത്ത് 1/125)
*☝🏼അല്ലാഹു അഅ്ലം☝🏼*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
🔹〰️〰️〰️🔹🔸🔹〰️〰️〰️🔹
कोई टिप्पणी नहीं:
एक टिप्पणी भेजें