2024, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

[ പ്രകൃതിദുരന്തങ്ങളുടെ ദുര്‍ഘടങ്ങൾ ഇനി ഭയക്കേണ്ടതില്ല. എന്തിനും തയ്യാറായി തങ്ങളിവിടെയുണ്ടെന്ന് ഉറച്ച മനസ്സോടെ പറയുന്ന ഒരു സംഘം കേരള പോലീസിലുണ്ട്. അവരാണ് ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെൻ്ററിലെ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥർ. 2020 ലെ പെട്ടിമുടി ദുരന്തത്തിനുശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് സ്വന്തമായൊരു ടീം വേണമെന്ന് കേരള പോലീസ് ആലോചിക്കുന്നത്. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ്റെ നിർദേശപ്രകാരം ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെൻ്ററിന് രൂപം നല്‍കുകയായിരുന്നു. പൊലീസ് സേനയില്‍ നിന്ന് 15 പേരെയാണ് ഈ സംഘത്തിലേയ്ക്ക് തെരഞ്ഞെടുത്തത്. ഇന്‍റോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ കമോന്‍റോകൾ ഇവര്‍ക്ക് നൂറുദിവസത്തെ കഠിന പരിശീലനം നല്‍കി. ഏതു സങ്കീര്‍ണ്ണഘട്ടത്തിലും രക്ഷാപ്രവര്‍ത്തനം നടത്താൻ കഴിയുന്നവരാണ് ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ് സെൻ്ററിലെ സേനാംഗങ്ങൾ. വളരെ മോശം കാലാവസ്ഥയുമായി പോലും ചേര്‍ന്നു നില്‍ക്കാന്‍ കഴിയുക, ഉയരവുമായി ബന്ധപ്പെട്ട പേടി മാറ്റുക എന്നിവയാണ് അടിസ്ഥാന പരിശീലനം.

അഭിപ്രായങ്ങളൊന്നുമില്ല:

രാമായണമാസം

[