TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp

शनिवार, 25 जून 2022

 KSEB  അഥവാ കേരളം SEB  ലിമിറ്റഡ് എന്ന ഒരു കമ്പനി. *ജോലിചെയ്യുന്നവർ 26000 , പെൻഷൻ  വാങ്ങി സുഖിക്കുന്ന  9000 ​​ഭാഗ്യവാന്മാർ . അതായതു ആകെ 35000ആളുകൾ.* കേരളത്തിലെ മൊത്തം ജനസംഖ്യ 35000000.   മൂന്നരക്കോടി​...​


സാധാരണ കമ്പനി ( Company) എന്നൊക്കെ കേട്ടാൽ ആദ്യം മനസ്സിൽ വരുക . ടാറ്റ , അംബാനി , അദാനി , എന്നിവർ നടത്തുന്ന ഇന്ത്യയിലെ കമ്പനികളും , ബിൽ ഗേറ്റ് , ബെസോസ് , ഒക്കെ നടത്തുന്ന അമേരിക്കൻ കമ്പനിയൊക്കെയാകാം . അതായത് കമ്പനി എന്നാൽ  ഇന്ത്യയിൽ ഒരു കമ്പനി നടത്തുന്നതിന് അംബാനി അടക്കം എല്ലാവരും ചെയ്യേണ്ടത് 1956 കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യണം ..  ഇതിനെയൊക്കെ  ചിലർ വിളിക്കുന്നത് മുതലാളിത്ത കുത്തകകൾ എന്നാണ് . കാരണം ഇതിന്റെ ലാഭം കൊണ്ടുപോകുന്നത് അതിന്റെ ഉടമസ്ഥരാണ്.  ആവർത്തിക്കുന്നു കമ്പനിയുടെ ലാഭം ഉടമസ്ഥർ എടുക്കുന്നു . എന്തെന്നാൽ മുതൽമുടക്ക് ഉടമസ്ഥനാണ്. ഇതാണ് നാട്ടുനടപ്പ് , അല്ലേൽ ലോകനടപ്പ് .. ഇനി കാര്യത്തിലേക്കു വരാം ... 


നമുക്ക് കറണ്ട്  തരുന്ന കമ്പനിയുടെ പേരാണ് KSEB ലിമിറ്റഡ്  ( The Kerala State Electricity Board Limited has been incorporated under the Companies Act, 1956 on 14th January 2011 and started operations as independent company with effect from 1st November-2013.).. എന്നുവച്ചാൽ കരണ്ടു ഉല്പാദിപ്പിക്കാൻ ഉണ്ടാക്കിയിരിക്കുന്ന ഒരു കമ്പനി.. ഇന്ത്യയിൽ കറണ്ട്  ഉത്പാദിപ്പിച്ചു വിതരണം നടത്തുന്ന ഒരുപിടി കമ്പനികൾ ഉണ്ട് ഉദാഹരണം Reliance Power Limited (R-Power) നമ്മുടെ അംബാനി ചേട്ടൻ നടത്തുന്ന കമ്പനി , ഡൽഹി നഗരത്തിനു കറണ്ട്  വിൽക്കുന്നതും വിതരണം നടത്തുന്നതും ഈ കമ്പനിയാണ് മുതൽ മുടക്കു അംബാനി ചേട്ടൻ ആയതുകൊണ്ട് ലാഭവും ഉടമസ്ഥനായ അംബാനി ചേട്ടനുതന്നെ .. ഇനി കമ്പനിയുടെ കണക്കു കേട്ടോളു , ജോലിക്കാർ ആകെ 8550  ( അതിൽ സ്ഥിരജോലിക്കാർ 2305 ) കറണ്ട്  ഉത്പാദനം 33400 MW കറണ്ട്  ഉണ്ടാക്കി വിതരണം ചെയ്യുന്നു. കറണ്ട്  ഉല്പാദിപ്പിക്കാൻ മഴവെള്ളമല്ല ഉപയോഗിക്കുന്നത് ഗ്യാസ് , കൽക്കരി മുതലായവ ( ഒന്നും മഴവെള്ളം പോലെ ചുമ്മാ കിട്ടുന്നതല്ല  കേട്ടോ . നല്ല വിലയുള്ള സാധങ്ങൾ ,)  അത് കത്തിച്ചാണ് കറണ്ട്  ഉണ്ടാക്കുന്നത്.  എന്നിട്ടും അംബാനി ചേട്ടന്റെ കമ്പനി വര്ഷം കുറഞ്ഞത് 800 മുതൽ 1000 കോടി രൂപ ലാഭം ഉണ്ടാക്കുന്നു. അതായതു *ഉടമസ്ഥന് പ്രതിവർഷം ആയിരം കോടി രൂപ ലാഭം കിട്ടുന്നു*  ( [https://en.wikipedia.org/wiki/Reliance_Power](https://en.wikipedia.org/wiki/Reliance_Power)) ഈ കണക്കുകൾ ഇതൊന്നും ഞാൻ ഉണ്ടാക്കിയതല്ല. നെറ്റിൽ നോക്കിയാൽ എല്ലാം കാണാം


ഈ ​KSEB ​കമ്പനി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. *മൂന്നരക്കോടി ജനങ്ങൾ നൽകിയ നികുതിപ്പണം കൊണ്ട്, ജനങ്ങളുടെ വകസ്ഥലത്തു ഡാം  കെട്ടി , പ്രകൃതി സൗജന്യമായി നൽകിവരുന്ന മഴവെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്നു.* അത് ഈ മൂന്നരക്കോടി ജനത്തിനു വിൽക്കുന്നു. അപ്പോൾ ഒരു സംശയം ഈ ഡാമിന്റെയും വൈദുതി കമ്പനിയുടെയും ഉടമ ആരാണ് ???  ഈ മൂന്നരക്കോടി ജനം. അല്ലെ . ​


​അംബാനിയുടെ കമ്പനി 33400 MW  കറണ്ട് 8550 തൊഴിലാളികളെകൊണ്ട് ഉണ്ടാക്കി  വിതരണം ചെയ്യുന്നു എന്നിട്ടു  വർഷാവർഷം ആയിരം കോടി രൂപ ലാഭം ഉണ്ടാക്കുന്നു .. *നമ്മുടെ  KSEB  കമ്പനി 2898 MW  കറണ്ട് ഉണ്ടാക്കാൻ 26000 തൊഴിലാളികൾ കൂടാതെ 9000  സ്നേഹിതർ ( പെൻഷകാർ )   KSEB  ക്ക്  ഉടമസ്ഥർ  എത്ര പേരുണ്ട് ?   മൂന്നരക്കോടി*  .. ഈ KSEB ക്ക്   ലാഭം ഉണ്ടോ??? ഉടമസ്ഥർ ദയവായി പോക്കറ്റിൽ നോക്കുക . ( [https://en.wikipedia.org/wiki/Kerala_State_Electricity_Board](https://en.wikipedia.org/wiki/Kerala_State_Electricity_Board)​) ​


എന്നാൽ ബഹുമാനപ്പെട്ട ഉടമസ്ഥന്മാർ അറിയാൻ ചില കാര്യങ്ങൾ  പറയാം. *നിങ്ങൾ കൊടുക്കുന്ന ശബളം എത്രയെന്നു അറിയാമോ? ഉടമസ്ഥൻ അറിയേണ്ടതല്ലേ? കേട്ടോളു . കുറഞ്ഞത് അമ്പതിനായിരം കൂടിയത് രണ്ടു ലക്ഷം. ഇനി പെൻഷൻ ആണെങ്കിലോ? 30 കൊല്ലം ഉടമസ്ഥനെ സ്നേഹിച്ചതിന്റെ പാരിതോഷികമായി പ്രതിമാസം നാല്പതിനായിരം മുതൽ ഒരുലക്ഷം വരെ. ഉടമസ്ഥൻ വലിയ മുതലാളിയാണല്ലോ വാരിക്കോരി കൊടുക്കും* ... ഇനി ഉടമസ്ഥൻ തന്റെ കമ്പനിയിൽ നിന്നും കുറച്ചു ഉത്പന്നം വേണമെന്ന് തോന്നിയാൽ ചുമ്മാകിട്ടില്ല. അപ്പോൾ ഉടമസ്ഥൻ വേറെ ജോലിക്കാർ വേറെ......... *200 യൂണിറ്റ് വേണേൽ ഉടമസ്ഥൻ 1220 രൂപ കൊടുക്കണം.* അതായതു താൻ  പണം മുടക്കി ദൈവം തന്ന വെള്ളം ശേഖരിച്ചു ഉല്പന്നമാക്കി ഉപയോഗിക്കാൻ വർഷവര്ഷം പതിനായിരക്കണക്കിന്  രൂപ കൊടുക്കണം.  നല്ല കമ്പനി , നല്ല ഉടമസ്ഥൻ ,  ..  അപ്പോൾ ചിലർ പറയും ജോലിക്കാരില്ലേ  അവർക്കു കൂലി കൊടുക്കണ്ടേ? വേണം, ഹംസസിംഹാസനത്തിൽ ഇരിക്കുന്ന പോലെ ഇരിക്കുന്ന ഈ വേലക്കാരെ ഉടമസ്ഥൻ എപ്പോഴും താഴ്ന്നു വണങ്ങി " സർ " മാഡം " എന്നൊക്കെ വിളിച്ചു കുമ്പിട്ടു കൊടുക്കുന്ന നോട്ടുകെട്ടുകൾ ശബളം എന്ന കൂലിയല്ലേ? ഹ  കൂലിയാണ്.  പക്ഷെ *കൂലികൊടുക്കാൻ മാത്രമാണേൽ എന്തിനാണ് ഉടമസ്ഥൻ ഇതിനുള്ള പണം മുടക്കി കമ്പനി നടത്തുന്നത്? പകരം ആരെങ്കിലും നടത്തുന്ന കമ്പനിയിൽ നിന്ന് ഉത്പന്നം വാങ്ങിയാൽ പോരെ?* ... ഹ ... അപ്പോൾ കൂടുതൽ വില നല്കേണ്ടി വരും എന്നല്ലേ സാറന്മാർ പറയുന്നത്? എന്നാൽ കേട്ടോളു ഡൽഹിയിൽ ഡാമും ഇല്ല. വെള്ളക്കെട്ടുമില്ല.  അതിനായി പണം മുടക്കിയിട്ടുമില്ല.എല്ലാം പുറത്തുനിന്നു വാങ്ങി ജനത്തിനു 200 യൂണിറ്റ് സൗജന്യമായി കൊടുക്കുന്നു.   എന്നിട്ടും വലിയ ലാഭത്തിൽ ആണല്ലോ അവിടുത്തെ പ്രസ്ഥാനം നടത്തുന്നത്?  ബ ബ ബ.. അതൊക്കെ വെറും ഉഹാപോഹമല്ലേ...  അല്ല സാറെ ,  എന്തുകൊണ്ട്  കേരളത്തിൽ  ഉടമസ്ഥർക്ക് ​ ​ ഇങ്ങനെയൊന്നും കിട്ടുന്നില്ല ???? കേട്ടോളു *ഇവിടെ  മഴവെള്ളത്തിൽ നിന്നും ഫ്രീ ആയി ഉത്പാദിപ്പിച്ചു വളരെ ലാഭത്തിൽ ഉണ്ടാക്കി അതിലും വലിയ വില്ക്കു വിറ്റു  കിട്ടുന്ന കൊള്ള ലാഭം മുഴുവനും ഇതിലെ ജീവനക്കാർ ശബളമായും പെൻഷനായും വീതിച്ചെടുക്കുന്നതുകൊണ്ടല്ലേ??* എന്ന് ആരെങ്കിലും പറഞ്ഞാൽ തല്ലിക്കൊല്ലുമോ? വെറുതെ ഒരു ഉടമസ്ഥൻ ഒരു സംശയം ചോദിച്ചതാണ്. സാറെ എന്ന് ഇപ്പോഴും വിളിച്ചു ഈ ഉടമസ്ഥൻ സാറിന്റെ അടിമയായി മിണ്ടാതെ കിട്ടുന്നത് വാങ്ങി ജീവിച്ചോളാമേ ... തമ്പ്രാന്മാരെ പൊറുക്കണേ...


മൂന്നര കോടി share holders ൽ ഒരുവൻ 🫢

कोई टिप्पणी नहीं: