TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp

रविवार, 3 जुलाई 2022

ഉള്ഹിയ്യത്ത് കർമം

 *ഉള്ഹിയ്യത്ത്: സുപ്രധാന മസ്അലകൾ*

📿📿📿📿📿📿📿📿📿📿


 1⃣   ഒരു തവണ ഉള്ഹിയ്യത്ത് കർമം നിർവഹിക്കൽ നബി(സ്വ)ക്ക് നിർബന്ധമായിരുന്നു (ഇആനത്ത്: 2/325)


2⃣  ഒരു മാടിന്റെ ഏഴിലൊന്നിൽ പങ്കാവുന്ന തിനേക്കാൾ ഉത്തമം ഒരു ആടിനെ അറക്കലാണ്. (തുഹ്ഫ: 9/349)


3⃣  ഒരു മൃഗത്തെ അറുത്ത് കത്തി കഴുകാതെ നജസായ കത്തി കൊണ്ട് മറ്റു മൃഗത്തെ അറക്കൽ അനുവദനീയമാണ്.(തുഹ്ഫ: 1/176)


4⃣  മറ്റൊരാൾക്ക് വേണ്ടി അവന്റെ സമ്മതത്തോടെ ഉള്ഹിയ്യത്ത് അറക്കാവുന്നതാണ്.(തുഹ്ഫ: 9/367)


5⃣  വസ്വിയ്യത്തുണ്ടെങ്കിൽ മരണപ്പെട്ടവർക്കു വേണ്ടി ഉള്ഹിയ്യത്തറക്കാം (തുഹ്ഫ: 9/368)


6⃣  നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് നബികുടുബത്തിനു നൽകാവതല്ല (തുഹ്ഫ: 7 161) 



7⃣  ഉള്ഹിയ്യത്തും മറ്റു അറവുകളും വല്ല മസ് ലഹത്തോ മറ്റോ കൂടാതെ രാത്രി അറക്കൽ കറാഹത്താണ്.(തുഹ്ഫ: 9/354)



8⃣  ആധുനിക യന്ത്ര അറവ് സ്വഹീഹല്ല. അറക്കപ്പെട്ടതായി പരിഗണിക്കുവാൻ അറവ് നടത്തുന്നവൻ , അറവ് ജീവി , അറക്കുകയെന്ന കർമം ,അറക്കാനുപയോഗിക്കുന്ന ആയുധം എന്നിവ അനിവാര്യമാണ്.(തുഹ്ഫ :9/ 312)

 യന്ത്ര അറവിൽ അംഗീകരിക്കപ്പെടുന്ന രീതിയിൽ ഇവയിൽ ചിലത് ഉണ്ടാകുന്നില്ല.


9⃣  മാട് വർഗത്തിൽ പെട്ടതിനെ അറവ് നടത്തുമ്പോൾ ഏഴിലൊരു ഭാഗം ഉള്ഹിയ്യത്തും ബാക്കി ആറു ഭാഗം ആറു കുട്ടികളുടെ അഖീഖത്തു മാക്കാവുന്നതാണ് (ഫതാവൽ കുബ്റാ: 4/256)


1⃣0⃣  ആടിനെ അറക്കുമ്പോൾ ഉള്ഹിയ്യത്തും അഖീഖത്തും കരുതിയാൽ  രണ്ടും ലഭിക്കുമെന്നാണ് ഇമാം റംലി (റ) പ്രസ്താവിച്ചത് (നിഹായ :8/146)

*ولو نوى بالشاة المذبوحة الأضحيةَ والعقيقةَ حصلا*

       എന്നാൽ ഇമാം ഇബ്നു ഹജർ(റ) പറയുന്നത് - *രണ്ടും കരുതിയാൽ രണ്ടും ലഭിക്കില്ലന്നാണ്* - (തുഹ്ഫ: 9/369)

       രണ്ടു വീക്ഷണവും ആധികാരികവും സമാന പദവിയുമാണ്.

      


1⃣1⃣  എത്ര ഉള് ഹിയ്യത്ത് മൃഗങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം ബലി പെരുന്നാൾ ദിവസം അറക്കലാണ് കൂടുതൽ പുണ്യം (തുഹ്ഫ: 9/348)


1⃣2⃣  നബി(സ്വ) നൂറ് ഒട്ടകത്തെ അറത്തതും ഒരു ബലി പെരുന്നാൾ ദിനത്തിലായിരുന്നു (തുഹ്ഫ: 9/348)


1⃣3️⃣ പിതാവ് ,

പിതാമഹൻ എന്നിവർക്ക് അവരുടെ ധനത്തിൽ നിന്നു എടുത്ത് ചെറിയ കുട്ടികൾക്കു വേണ്ടി ഉള് ഹിയ്യത്തറക്കാം (തുഹ്ഫ: 9/344)


1⃣4⃣   അറവ് നടത്തുമ്പോഴോ ജീവിയെ അതിനായി നിർണയിക്കുമ്പോഴോ നിയ്യത്ത് ചെയ്യാം.(തുഹ്ഫ: ശർവാനി , ഇബ്നു ഖാസിം 9/362)


1⃣5⃣  നിയ്യത്ത് ചെയ്യാൻ വകാലത്താക്കാം.(തുഹ്ഫ: 9/362)


1⃣6⃣  അറവിനു         വകാലത്ത് ആക്കുന്നവനെയോ മറ്റുള്ളവനെയോ നിയ്യത്ത് ചെയ്യാൻ വകാലത്ത് ആക്കാം (തുഹ്ഫ: ശർവാനി: 9/362)


1⃣7⃣  ഉള്ഹിയ്യത്ത് മാംസം അമുസ്ലിംകൾക്ക് നൽകൽ (നിരുപാധികം ) ഹറാമാണ്.(തുഹ്ഫ: 9/363)


1⃣8⃣  അമുസ്ലിംകൾക്ക് നൽകാതിരുന്നാൽ മത സൗഹാർദം  നശിക്കുമെന്നു ഭയമുള്ളവർ മാർക്കറ്റിൽ നിന്നു മാംസം വാങ്ങിക്കൊടുക്കക.


1⃣9⃣ അഖീഖത്ത് മാംസം അമുസ്ലിംകൾക്ക് നൽകൽ നിഷിദ്ധമാണ് (ബാജൂരി 2/313)


2⃣0⃣ ഉള്ഹിയ്യത്ത് കർമം നടത്തിയവൻ അതിന്റെ തോല് വിൽക്കൽ ഹറാമാണ്. തോല് സ്വദഖ ചെയ്യണം (തുഹ്ഫ: 9/365


2⃣1⃣ ഉള്ഹിയ്യത്തറവ് വേളയിൽ ബിസ്മിയുടെ മുമ്പും ശേഷവും മൂന്നു പ്രാവശ്യം തക്ബീർ ചൊല്ലൽ സുന്നത്തുണ്ട്.(തർശീഹ്: പേജ്: 205)


2⃣2⃣ പ്രസ്തുത തക്ബീർ അല്ലാഹു അക്ബർ എന്നു  മൂന്നു പ്രാവശ്യം  ചൊല്ലിയ ശേഷം വലില്ലാഹിൽ ഹംദ് എന്നു പറയലാണ്.(തർശീഹ് )

       അല്ലാഹു അക്ബർ എന്നു ഒരു തവണ ചൊല്ലിയാലും അടിസ്ഥാന സുന്നത്ത് കിട്ടും 

(ബാജൂരി )


2⃣3⃣ അറവു വേളയിൽ മൃഗത്തിന്റെ വലതുകാൽ കെട്ടാതെ മറ്റു മൂന്നു കാൽ കെട്ടലാണ് സുന്നത്ത്' (തർശീഹ്: 205)


2⃣4⃣  ഉടച്ച മ്യഗം ,വാൽ ,അകിട് എന്നിവ സ്രഷ്ടിപ്പിൽ തന്നെ ഇല്ലാത്തത് ,കൊമ്പ് ഇല്ലാത്തത് എന്നിവ ന്യൂനതയല്ല.(9/351 - 353)


2⃣5⃣  ഉള്ഹിയ്യത്ത് എണ്ണത്തിൽ പരിധിയില്ല. ഒരാൾക്ക് എത്ര എണ്ണവും അറക്കാം (ശർവാനി:   9/350 )


2⃣6⃣ സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്നു അല്പം അറക്കപ്പെട്ട നാട്ടിൽ സ്വദഖ ചെയ്യൽ നിർബന്ധമാണ്.        ( ഇആനത്ത് 2/327


2⃣7⃣ സുന്നത്തായ ഉള് ഹിയ്യത്ത് അറക്കപ്പെട്ട നാട്ടിൽ അല്പം സ്വദഖ ചെയ്തു ബാക്കി മറ്റു നാട്ടിലേക്ക് കൊണ്ടു പോകുന്നതിനു വിരോധമില്ല (ഹാശിയത്തുന്നിനായ)


2⃣8️⃣ ഉള്ഹിയ്യത്ത് കർമം നിർവഹിക്കുന്നവൻ നിർവഹിച്ച ഉടനെ *രണ്ടു റക്അത്ത് നിസ്കരിക്കൽ സുന്നത്താണ്*.(അൽ ബറക: പേജ്:411)


2️⃣9️⃣  മുസ്ലിം വിഭാഗത്തിൽ പെട്ട ആർക്കും ഉള്ഹിയ്യത്ത് മാംസം നൽകാം.


3️⃣0️⃣ ഗൾഫിലുള്ള വ്യക്തിക്ക് നാട്ടിൽ ഉള്ഹിയ്യത്തറക്കാൻ നാട്ടിലുള്ളവരെ വക്കാലത്താക്കാം.(ഇആ നത്ത്: 2/326 നോക്കുക.)


3⃣1⃣  നിബന്ധനയോടെ അന്നനാളവും ശ്വാസനാളവും  മുറിക്കലാണ് അറവ്. (ഫത്ഹുൽ മുഈൻ)


3⃣2⃣ വകീലിനു  വകാലത്തായി ഏൽപ്പിച്ചവന്റെ നാട്ടിലോ മറ്റു നാട്ടിലോ ഉള്ഹിയ്യത്തറവ് നടത്താം. (ഇആനത്ത്: 2/326)


3⃣3⃣ വയസ്സ് തികയാത്ത ജീവിയെ ഉള്ഹിയ്യത്തറക്കാൻ നേർച്ചയാക്കിയാൽ വയസ്സ് തികയുന്നത് വരെ പിന്തിക്കാവതല്ല. നേർച്ചയാക്കിയ വർഷം തന്നെ ഉള്ഹിയ്യത്തിന്റെ സമയത്ത് അറക്കണം .(തുഹ്ഫ: 9/369)



  3⃣4⃣ നിശ്ചിത പ്രായമെത്താത്തതു കൊണ്ട് അതു ഉള്ഹിയ്യത്തായി പരിഗണിക്കില്ല. (തുഹ്ഫ: 9/369) പ്രായം തികയാത്തതിനെ നേർച്ചയാക്കിയതിന്റെ പേരിൽ പ്രായം തികഞ്ഞതിനെ അറവ് നടത്തേണ്ടതില്ല.


3⃣5⃣ ആട് ,മാട് ,ഒട്ടകം എന്നിവയാണ് ഉള്ഹിയ്യത്ത് ജീവികൾ . ഇവയല്ലാത്തതിൽ ഉള്ഹിയ്യത്ത് സ്വഹീഹല്ല. നാലു മദ്ഹബും ഇക്കാര്യത്തിൽ ഇജ്മാആണ്.

      എന്നാൽ *കോഴി ,അരയന്നം എന്നിവ അറവ് നടത്തിയാലും ഉള്ഹിയ്യത്തായി സംഭവിക്കുമെന്ന്* പ്രമുഖ സ്വഹാബി റഈസുൽ മുഫസ്സിരീൽ ഇബ്നു അബ്ബാസ്(റ) വിൽ നിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    ഇമാം ബുജൈരിമി (റ) പ്രസ്താവിക്കുന്നു: നിബന്ധനയൊത്ത ആട് ,മാട് ,ഒട്ടകം എന്നിവ അറക്കാൻ കഴിവില്ലാത്തവരോട് *ഉള്ഹിയ്യത്തിലും അഖീഖത്തിലും ഇബ്നു അബ്ബാസ്(റ)വിനെ അനുകരിച്ച് (തഖ്ലീദ്) കോഴി ,അരയന്നം പോലെയുള്ളതിനെ അറക്കാൻ എന്റെ ഉസ്താദ് കൽപ്പിച്ചിരുന്നു*.( ഹാശിയതുൽ ബുജൈരിമി: 2/304 ,ബിഗ് യ: പേജ് 162 )


3⃣6⃣ ഉള്ഹിയ്യത്തിന്റെ പ്രതിഫലത്തിൽ മറ്റുള്ളവരെ കൂറാക്കാം. ആടിലും അതു പറ്റും.(ഉദാ: എന്റെ ഉള്ഹിയ്യത്ത് കർമത്തിന്റെ പ്രതിഫലത്തിൽ എന്റെ കുടുംബത്തിലുള്ളവരെ ഞാൻ പങ്കുചേർത്തു ) (ശർവാനി: 9/349)



    3⃣7⃣ പ്രതിഫലത്തിൽ

പങ്ക് ചേർക്കപ്പെടുന്നവർ മരണപ്പെട്ടവരാവണമെന്നാണ് ഇബ്നു ഹജർ(റ)വിന്റെ വീക്ഷണം. മരണപ്പെട്ടവരെയും ജീവിച്ചിരിക്കുന്നവരെയും പ്രതിഫലത്തിൽ പങ്കാളിയാക്കാം എന്നാണ് റംലി (റ)വിന്റെ വീക്ഷണം. ഖത്വീബുശ്ശിർബീനി (റ)വും ഇതേ വീക്ഷണം ഉള്ളവരാണ് (ശർവാനി: 9/349)


3⃣8⃣  പ്രതിഫലത്തിൽ പങ്കു ചേർക്കൽ മറ്റുള്ളവർക്കു വേണ്ടിയുള്ള ഉള്ഹിയ്യത്ത് കർമമല്ല. (തുഹ്ഫ: 9/367)


3⃣9⃣ നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യ് മാംസം നേർച്ചയാക്കിയവനും അവന്റെ നിർബന്ധ ചെലവിൽ ജീവിക്കുന്നവരും ഭക്ഷിക്കൽ ഹറാമാണ്. ജീവിയെ നിർണയിച്ച് ഇതു എന്റെ ഉള്ഹിയ്യത്താണ് എന്നു പറഞ്ഞാൽ അതു നേർച്ചയാകുമെന്നാണ് പ്രബല വീക്ഷണം.(തുഹ്ഫ: 9/355, നിഹായ :8/137


4⃣0⃣ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ആട് കോലാട് ആണ്. അതിനു രണ്ട് വയസ്സ് പൂർത്തിയാവണം. മാട് വർഗത്തിനും രണ്ട് വയസ്സാവണം. (തുഹ്ഫ: )



4⃣1⃣ മാട് വർഗത്തിൽ ഏഴു പേർക്ക് വരെ ഷെയറാവാം. അതായത് രണ്ടു പേർ ചേർന്ന് ഒരു മാടിനെ വാങ്ങി ഉള്ഹിയ്യത്തറക്കാം. മൂന്ന് , നാല് , അഞ്ച് , ആറ് , ഏഴ് പേർ ചേർന്നു വാങ്ങി അറക്കാം. (തുഹ്ഫ: 9/349)


4⃣2⃣  പങ്കു ചേർന്നു അറക്കുമ്പോൾ ഓരോ വ്യക്തിയുടെയും കണക്കിൽ ഏറ്റവും ചുരുങ്ങിയത് ഏഴിലൊന്നുണ്ടാവേണ്ടതാണ്.(തുഹ്ഫ: 9/349)


4⃣3⃣ ഒരു മാടിനു എഴുപതിനായിരം രൂപയാണ് വിലയെങ്കിൽ എഴു പേർ ചേർന്നു വാങ്ങുമ്പോൾ ഓരോരുത്തരുടെയും സംഖ്യ പതിനായിരം രൂപ ആവണം. (തുഹ്ഫ: 9/349)


4⃣4⃣ ഒരു മാട് ഏഴ് ഉള്ഹിയ്യത്തിന്റെ സ്ഥാനത്താണ്. ഓരോരുത്തരും അവരുടെ ഓഹരിയിൽ നിന്നു അല്പം (അറവ് നടത്തിയ നാട്ടിൽ) സ്വദഖ : ചെയ്യൽ നിർബന്ധമാണ്. (ഇബ്നു ഖാസിം 9/349)


4⃣5⃣ ഏഴു പേരിൽ ഒരാൾ മാത്രം തന്റെ ഓഹരിയിൽ നിന്നു എല്ലാവർക്കും വേണ്ടി സ്വദഖ ചെയ്യുകയും ബാക്കിയുള്ളവർ അവരുടെ ഓഹരികൾ മുഴുവൻ സ്വന്തമായി എടുക്കുകയും ചെയ്താൽ മതിയാകില്ലന്നാണ് ഇബ്നു ഖാസിം(റ) പറഞ്ഞതിന്റെ ഉദ്ദേശ്യം. അല്ലാതെ ഏഴു ഓഹരികളാക്കി വേർ തിരിച്ച ശേഷം ഓരോരുത്തരും സ്വദഖ: ചെയ്യൽ നിർബന്ധമാണെന്നല്ല. ഏഴു ഓഹരിയാക്കി വേർതിരിക്കൽ നിർബന്ധമില്ല. ഓഹരിചെയ്യാതെ സ്വദഖ: ചെയ്യുമ്പോൾ അതു എല്ലാ ഷയറുടമകളിൽ നിന്നു മാണല്ലോ. അതു മതി. (ഫതാവൽ അസ്ഹരിയ്യ: പേജ്: 138)



4⃣6⃣  സ്വദഖ ചെയ്യൽ നിർബന്ധമായ തോത് സ്വദഖ ചെയ്യാതെ ഏഴു ഓഹരി ചെയ്താൽ ഓരോരുത്തരും അവരുടെ വിഹിതത്തിൽ നിന്നു അല്പം സ്വദഖ ചെയ്യൽ നിർബന്ധമാകും.(ഇബ്നു ഖാസിം 9/349)

 

4⃣7⃣ ഒരാൾ ഒരു മാടിൽ ഒന്നിലധികം ഷെയർ കൂടിയാലും (ഉദാ: മൂന്ന് പങ്ക്) അല്പം മാത്രം സ്വദഖ: ചെയ്യൽ നിർബന്ധമുള്ളൂ. മൂന്നു ഓഹരിയിൽ നിന്നും സ്വദഖ:ചെയ്യൽ നിർബന്ധമില്ല. കാരണം ,ഒരു മാടിലുള്ള ഒരാളുടെ മൂന്നു ഓഹരിയാണല്ലോ. ഒരാൾ മാത്രം ഒരു മാടിനെ അറക്കുമ്പോൾ അതു തത്വത്തിൽ ഏഴു ഉള്ഹിയ്യത്താണെങ്കിലും അല്പം സ്വദഖ: ചെയ്യലേ നിർബന്ധമുള്ളൂ. (ശർവാനി 9/ 349 )


4⃣8⃣ ഒരാൾ ഒന്നിലധികം ജീവികളെ ഉള്ഹിയ്യത്തറവ് നടത്തുമ്പോൾ ഒരാളുടെ ഉള്ഹിയ്യത്തായത് കൊണ്ട് *ഏതെങ്കിലും ഒരു ജീവിയുടെ അല്പ മാംസം സ്വദഖ ചെയ്യലേ നിർബന്ധമുള്ളൂവെന്നു ഇമാം ഖൽയൂബി (റ) വ്യക്തമാക്കിയിട്ടുണ്ട്.* എല്ലാ മൃഗത്തിൽ നിന്നും സ്വദഖ ചെയ്യണമെന്നു അഭിപ്രായപ്പെട്ടവരുമുണ്ട്.( ഖൽയൂബി :4/252)


4⃣9⃣  ഒരാൾ ഒരു മാടിന്റെ ഒന്നിലധികം ഏഴിലൊന്നിൽ (ഉദാ: ഒരു മാടിന്റെ ആറ് ഓഹരി ) പങ്കാകുന്നതിനേക്കാൾ മഹത്വം ഒരു ആടിനെ അറക്കലാണ്.( തുഹ്ഫ: ശർവാനി: 9/350 )


5⃣0⃣ സുന്നത്തായ ഉള്ഹിയ്യത്തിന്റ തോല് സ്വന്തം ആവശ്യത്തിനു എടുക്കാം. സ്വദഖ: ചെയ്യുകയാണങ്കിൽ  ഫഖീർ , മിസ് ഖീൻ എന്നിവർക്ക് തന്നെ നൽകണം.(തുഹ്ഫ 9/365) ( യതീംഖാന , .പള്ളി , മദ്റസ തുടണ്ടിയ സ്ഥാപനങ്ങളിലേക്ക് സ്വദഖ (?) നൽകാവതല്ല.



 5⃣1⃣  ഉള്ഹിയ്യത്ത് മൃഗത്തിന്റെ ചെവി മുറിക്കപ്പെട്ടാലും ദ്വാരമുണ്ടായാലും ( കഷ്ണം മുറിഞ്ഞുപോയിട്ടുണ്ടെങ്കിൽ) അതു അല്പമാണെങ്കിലും ഉള്ഹിയ്യത്തിനു മതിയാവില്ല. ഇതാണ് നമ്മുടെ മദ്ഹബിലെ പ്രബല വീക്ഷണം. അല്പം മുറിഞ്ഞാൽ പ്രശ്നമില്ലന്നാണ് അപ്രബല വീക്ഷണം.

    ചെവിയിൽ നിന്നു അല്പം പോയാൽ പ്രശ്നമില്ലന്നാണ് ഇമാം അബൂ ഹനീഫ (റ) ഇമാം മാലിക് (റ) എന്നിവരുടെ അഭിപ്രായവും (തർശീഹ്: പേജ്: 204 )


5⃣2⃣  ഇന്നു പല മാടുകളുടെയും ചെവി ഒരുതരം വള കുടുക്കിയതുകൊണ്ട് ചെറിയ ദ്വാരം കാണാറുണ്ട്. അതിനു പ്രശ്നമില്ലന്ന വീക്ഷണം അനുസരിച്ച് പ്രവർത്തിക്കാം.


5⃣3⃣  ഉള്ഹിയ്യത്തിന്റെ തോലോ മാംസമോ മറ്റോ വില്പന പാടില്ല .ഹറാമാണ്. 

       (ശർഹുൽ മുഹദ്ദബ്: 8/420)


5⃣4️⃣  ഉള്ഹിയ്യത്തിന്റെ തോല് സ്വദഖ: യായി ലഭിച്ചവൻ അതു വിൽക്കുമ്പോൾ വാങ്ങുന്നവൻ മുസ്ലിമായിരിക്കണം (തുഹ്ഫ: 9/365)


5⃣5️⃣ സുന്നത്തായ ഉള്ഹിയ്യത്ത് മാംസം അൽപം സ്വദഖ ചെയ്താൽ നിർബന്ധ ബാധ്യത ഒഴിവാകുമെങ്കിലും ബാക്കി മാംസങ്ങൾ വിതരണം ചെയ്യുമ്പോൾ നിബന്ധനകൾ പാലിക്കണം. എങ്കിലേ അവയിൽ ഉള് ഹിയ്യത്തിന്റെ പ്രതിഫലം കിട്ടുകയുള്ളൂ.അറവ് നടത്തിയവനോ അവൻ ഏൽപ്പിക്കുന്നവനോ വിതരണം ചെയ്യണം. (തുഹ്ഫ: 9/362 നോക്കുക)


5️⃣6️⃣  ഉള്ഹിയ്യത്തറവിനു വകാലത്താക്കണമെങ്കിൽ ഉള്ഹിയ്യത്തറവിൻ്റെ സമയമാവണമെന്ന്.ഫതാവൽ കുബ്റ: 3/90) യിൽ ഉണ്ടെങ്കിലും സമയത്തിൻ്റെ മുമ്പ് തന്നെ വക്കാലത്ത് അനുവദനീയമാണന്ന് തുഹ്ഫ: യിൽ നിന്ന് (5/312) മനസ്സിലാകുന്നുണ്ട്. 

 

5️⃣7️⃣  നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്താണങ്കിൽ മാംസം മുഴുവനും തോലും അറവു നടത്തപ്പെട്ട നാട്ടിലെ  ഫഖീർ ,മിസ്കീനിനു മാത്രം സ്വദഖ:ചെയ്യൽ നിർബന്ധമാണ് (ഇആനത്ത് )


 5️⃣8️⃣  നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് നബികുടുംബത്തിനു നൽകാവതല്ലന്നാണ് പ്രബല വീക്ഷണം (ശർവാനി )


5️⃣9️⃣  ഉള്ഹിയ്യത്തറവ് പെരുന്നാൾ ദിവസമോ അയ്യാമുത്തശ് രീഖിലോ നടത്തണം (തുഹ്ഫ)


6️⃣0️⃣  ഉള്ഹിയ്യത്ത് അറവിൻ്റെ സമയം കഴിഞ്ഞാൽ പിന്നെ ഖളാ വീട്ടുകയെന്നത് സുന്നത്തായ ഉള്ഹിയ്യത്തിലില്ല.


*يا أخَيًَ أشركنا في دعائك*

🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*

...............

1443 ദുൽഖഅ്ദ: 23

വെള്ളിയാഴ്ച

कोई टिप्पणी नहीं: