2025, ജൂലൈ 12, ശനിയാഴ്‌ച

അപേക്ഷ സമർപണം തുടങ്ങി

[ അപേക്ഷ സമർപ്പണം തുടങ്ങി 16 വരെ ഓപ്ഷൻ രജിസ്ട്രേഷൻ > ട്രയൽ അലോട്ട്മെന്റ് 17നും ആദ്യ അലോട്ട് മെൻ്റ് 18നും തിരുവനന്തപുരം: റാങ്ക് പട്ടിക പു തുക്കിയിറക്കിയതിന് പിന്നാലെ എൻജിനീയറിങ് പ്രവേശന നട പടികൾക്ക് തുടക്കംകുറിച്ച് സർ ക്കാർ. പ്രവേശനപരീക്ഷ കമീഷ ണർ നടത്തുന്ന കേന്ദ്രീകൃത അ ലോട്ട്മെന്റിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച രാത്രിയോടെ പുറ ത്തിറക്കി. വിദ്യാർഥികൾക്ക് വി വിധ എൻജിനീയറിങ് കോഴ്‌ കളിലേക്ക് ഓൺലൈനായി ഓ പ്ഷൻ സമർപ്പിക്കാം. സർക്കാർ/എയ്‌ഡഡ്/ സ്വയംഭരണ എയ്‌ഡ ഡ്/ സർക്കാർ കോസ്റ്റ് ഷെയറി ങ്/ സ്വകാര്യ സ്വാശ്രയ സ്വയം ഭരണ എൻജിനീയറിങ് കോള ജുകളിലേക്കാണ് ഓപ്ഷനുക ൾ സമർപ്പിക്കാനാവുക. റാങ്ക്പട്ടികയിൽ ഉൾപ്പെട്ട്യോ ഗ്യത നേടിയവർക്ക് ജൂലൈ 16ന് രാവിലെ 11വരെ www.cee.kerala. gov.in ലൂടെ ഓൺലൈനായി ഓ പ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാ ത്ത വിദ്യാർഥികളെ അലോട്ട്മെ ന്റിന് പരിഗണിക്കില്ല. ഈ ഘട്ട ത്തിൽ ലഭ്യമാക്കിയ ഓപ്ഷനു കൾ തുടർന്നുവരുന്ന ഘട്ടങ്ങളി ൽ പുതുതായി നൽകാൻ സാധി ക്കില്ല. പ്രവേശനം ലഭിക്കാൻ ആ ഗ്രഹിക്കുന്ന എല്ലാ എൻജിനീയ റിങ് കോഴ്‌സുകളിലേക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷൻ ന ൽകാൻ ശ്രദ്ധിക്കണം. ജൂലൈ 17ന് ട്രയൽ അലോ ട്ട്മെന്റും 18ന് ആദ്യ അലോട്ട്മെ ന്റും പ്രസിദ്ധീകരിക്കും. അലോട്ട് മെന്റ് ലഭിച്ചവർക്ക് 18 മുതൽ 21ന് വൈകീട്ട് നാലുവരെ ഓൺലൈ നായി ഫീസടക്കാം. അലോട്ട്മെ ന്റ് ലഭിച്ചിട്ടും ഫീസ് അടക്കാത്ത വരുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാകും. പ്രവേ ശന നടപടികളിൽ പങ്കെടുക്കു ന്നവർ 2000 രൂപ ഓപ്ഷൻ രജി സ്ട്രേഷൻ ഫീസായി ഒടുക്കണം. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഈ തുക കോഴ്സ‌ിൻ്റെ ട്യൂഷൻ ഫീസിൽ വകയിരുത്തി നൽകും. അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് ഫീസ് തിരികെ നൽകും. സ്വാശ്രയ മെറിറ്റ് സീറ്റിൽ നേരിയ ഫീസ് വർധന പ്രൈവറ്റ് സെൽഫ് ഫിനാൻസി ങ് കോളജ് മാനേജ്‌മെന്റ് അസോ സിയേഷന് കീഴിലുള്ള സ്വാശ്രയ എൻജിനീയറിങ് കോളജുകളി ൽ സർക്കാറിന് വിട്ടുനൽകുന്ന 50 ശതമാനം സീറ്റിൽ പകുതി സീറ്റിൽ (മൊത്തം സീറ്റിന്റെ 25 ശതമാനം) നിലവിലുള്ള 50,000 രൂപ ട്യൂഷൻ ഫീസ് തുടരും. അ വശേഷിക്കുന്ന പകുതി സീറ്റിൽ ട്യൂഷൻ ഫീസ് 55000 രൂപയും സ് പെഷൽ ഫീസ് 25,000ത്തിൽനി ന്ന് 27,500 രൂപയുമാക്കിയാണ് വ ർധിപ്പിച്ചത്. കാത്തലിക് കോള ജ് മാനേജ്മെന്റ് അസോസിയേ ഷന് കീഴിലുള്ള കോളജുകളി ൽ നിലവിലുള്ള ഏകികൃത ഫീ സ് (1,00,500 രൂപ) തുടരും. സർ ക്കാർ, എയ്‌ഡഡ് കോളജുകളി ൽ 8,650 രൂപയാണ് വാർഷിക ഫീസ്. ഓപ്ഷൻ രജിസ്ട്രേഷന് സൗ കര്യമില്ലാത്തവർക്ക് സൗജന്യമാ യി രജിസ്റ്റർ ചെയ്യാനുള്ള ഫെസി ലിറ്റേഷൻ സെൻ്ററുകളുടെ പട്ടി ക വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471-2332120, 2338487.

അഭിപ്രായങ്ങളൊന്നുമില്ല:

രാമായണമാസം

[