TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp
सोमवार, 19 अगस्त 2024
बुधवार, 14 अगस्त 2024
शुक्रवार, 2 अगस्त 2024
എന്താണ് ബെയ്ലി പാലം
मंगलवार, 23 जुलाई 2024
शनिवार, 20 जुलाई 2024
शुक्रवार, 19 जुलाई 2024
गुरुवार, 18 जुलाई 2024
बुधवार, 17 जुलाई 2024
मंगलवार, 16 जुलाई 2024
सोमवार, 15 जुलाई 2024
रविवार, 14 जुलाई 2024
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം* `വാര്‍ത്താക്കുറിപ്പ്` ```15.07.2024``` ------------------------------ *റെഡ് അലർട്ട്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി* ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമായ മഴ തുടരുകയും നാളെ (15.07.24 തിങ്കൾ) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ. വിനോദ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
शनिवार, 13 जुलाई 2024
शुक्रवार, 12 जुलाई 2024
ചിന്തിക്കേണ്ട കാര്യം
गुरुवार, 11 जुलाई 2024
ചാരക്കേസ് പ്രതികൾ
ഐ.എസ് ആർ ഓ ചാരക്കേസ് കെട്ടിചമച്ചത്
सोमवार, 8 जुलाई 2024
रविवार, 7 जुलाई 2024
शनिवार, 6 जुलाई 2024
शुक्रवार, 5 जुलाई 2024
गुरुवार, 4 जुलाई 2024
सोमवार, 1 जुलाई 2024
रविवार, 30 जून 2024
ആരോഗ്യം നിലനിർത്താൻ
गुरुवार, 27 जून 2024
बुधवार, 26 जून 2024
मंगलवार, 25 जून 2024
കാഞ്ഞങ്ങാട് പരപ്പയിൽ രാവിലെ സംഭവിച്ച മരണം. ദാ ഇത്രയേ ഒള്ളു ഞാൻ, എന്റെ, എനിക്ക് എന്ന് സ്വയം അഹങ്കരിക്കുന്ന എല്ലാ മനുഷ്യരുടെയും കാര്യം. പച്ചക്കറി കടയിൽ വന്നു ഭാര്യയോട് എന്തൊക്കെ സാധനങ്ങൾ വാങ്ങണം എന്ന് മൊബൈൽ ഫോണിൽ ചോദിച്ചു കൊണ്ടിരിക്കെ തീർന്നു ഒരു മനുഷ്യന്റെ സ്വപ്‌നങ്ങൾ.... പരസ്പരം സ്നേഹിക്കുവാനും, ബഹുമാനിക്കുവാനും, പരിഗണിക്കാനും ഇനിയും നാം മറന്നു പോകരുതേ എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കാൻ ഈ വീഡിയോ ഉതകുമെങ്കിൽ.... 🫂🙏🏼
सोमवार, 24 जून 2024
സ്ഥലം വിൽപനക്ക്
മഞ്ചേരി വട്ടപ്പാറ റോഡ് സൈഡിൽ 12 സെൻ്റ് സ്ഥലം വിൽപനക്ക് വീടിനും ഗോഡൗണിനും കോട്ടേഴ്സിനും പറ്റിയ സ്ഥലം (മെഡിക്കൽ കോളേജ്, , - അമ്പലം , - പ ള്ളി) മഞ്ചേരി ടൗൺ 4 മീറ്റർ ടൗൺ) ഫോൺ 9495453968
रविवार, 23 जून 2024
വാഹന പരിശോധന കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്:
शनिवार, 22 जून 2024
ഇന്ത്യയിലെ പ്രശസ്ത തേയില കമ്പനിയായ "താജ്മഹൽ" വിജയവാടയിൽ ഒരു വലിയ ഹോർഡിംഗ് സ്ഥാപിച്ചിട്ടുണ്ട്. ഈ ഹോർഡിംഗിൽ വലിയ തടി സ്പൂണുകളുണ്ട്. മഴ പെയ്യുമ്പോൾ, ഈ സ്പൂണുകളിൽ വെള്ളം ശേഖരിക്കുന്നു, അതിൻ്റെ ഭാരം കാരണം സ്പൂണുകൾ വളയുന്ന സർക്യൂട്ട് ബോർഡിൽ തട്ടുന്നു, അങ്ങനെ "മേഘ് മൽഹർ" എന്ന രാഗം അതിൻ്റെ ശ്രുതിമധുരമായ രാഗം വായിക്കുന്നു.
ഈ അത്ഭുതകരമായ പരിസ്ഥിതി സൗഹൃദ പ്രയത്നത്തിന് അംഗീകാരമായി, "ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്", കമ്പനിക്ക് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി. ഈ ഹോർഡിംഗുകളെ ലോകത്തിലെ ഏറ്റവും മികച്ച "പരിസ്ഥിതി സൗഹൃദ ഹോർഡിംഗുകൾ" ആയി ഒരു പ്രശംസാപത്രം പ്രഖ്യാപിക്കുന്നു.🌧️⛈️🌨️🎼🎹🔉
शुक्रवार, 21 जून 2024
മുന്നറിയിപ്പ്"" ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം,,,
D G P.....കേരളം ""മുന്നറിയിപ്പ്""
ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം,,,
ഒരു പെൺകുട്ടി പീഡനത്തിന് ഇരയാവുകയോ,, പീഡിപിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന് മനസ്സിലായാൽ
അക്രമിയെ കൊല്ലാൻ ഉള്ള അവകാശം ആ പെണ്കുട്ടിക്കുണ്ട്,,,, കൊലപാതകത്തിന് കേസെടുക്കുകയില്ല,,
കഴിയാവുന്നിടത്തോളം ഇത് പങ്കിടുക
1. രാത്രി വൈകി ഒരു ഉയർന്ന അപ്പാർട്ട്മെന്റിൽ ഒരു ലിഫ്റ്റിൽ പ്രവേശിക്കാൻ തയ്യാറെടുക്കുമ്പോൾ ഒരു അപരിചിതനായ പുരുഷന്റെ കൂടെ തനിയെ പോവേണ്ടിവന്നാൽ ഒരു സ്ത്രീഎന്തുചെയ്യണം… ?????
വിദഗ്ദ്ധർ പറയുന്നു:;; ……
നിങ്ങൾക്ക് പതിമൂന്നാം നിലയിലെത്തണമെങ്കിൽ,, നിങ്ങളുടെ ലക്ഷ്യസ്ഥാനം വരെയുള്ള എല്ലാ നിലയുടെയും ബട്ടണുകളും അമർത്തുക ,,,,
എല്ലാ നിലയിലും നിർത്തുന്ന ഒരു ലിഫ്റ്റിൽ നിങ്ങളെ ആക്രമിക്കാൻ ആരും ധൈര്യപ്പെടില്ല....
2. നിങ്ങളുടെ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ ഒരു അപരിചിതൻ നിങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും,,,,,
വിദഗ്ദ്ധർ പറയുന്നു:;;
അടുക്കളയിലേക്ക് ഓടുക....
മുളകുപൊടിയും,, മഞ്ഞളും,,, കത്തികളും,,, പ്ലേറ്റുകളും,,, എവിടെയാണ് സൂക്ഷിക്കുന്നതെന്ന് നിങ്ങൾക്കറിയാം.,,,
ഇവയെല്ലാം മാരകായുധങ്ങളാക്കാം.,,, മറ്റൊന്നുമില്ലെങ്കിൽ,, പ്ലേറ്റുകളും പാത്രങ്ങളും എറിയാൻ ആരംഭിക്കുക,,,.
അവ തകരുന്ന ശബ്ദം നിലവിളി ശബ്ദം ഒരു ഉപദ്രവകാരിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് ഓർമ്മിക്കുക.... പിടിക്കപ്പെടാൻ അയാൾ ആഗ്രഹിക്കുകയില്ല..
3. രാത്രിയിൽ ഒരു ഓട്ടോ അല്ലെങ്കിൽ ടാക്സി എടുക്കൽ.
വിദഗ്ദ്ധർ പറയുന്നു:;;
രാത്രിയിൽ ഒരു ഓട്ടോയിൽ കയറുന്നതിന് മുമ്പ്,, ആദ്യം അതിന്റെ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തുക...
നിങ്ങളുടെ കുടുംബത്തെയോ സുഹൃത്തിനെയോ വിളിക്കുക ,,,,,
ഡ്രൈവർക്ക് മനസ്സിലാവുന്ന ഭാഷയിൽ വിശദാംശങ്ങൾ കൈമാറുക ....
നിങ്ങളുടെ കോളിന് ആരും മറുപടി നൽകിയില്ലെങ്കിലും,,, നിങ്ങൾ ഒരു സംഭാഷണത്തിലാണെന്ന് നടിക്കുക.... വാഹനത്തിന്റെയും തന്റെയും വിശദാംശങ്ങൾ നിങ്ങളുടെ കയ്യിൽ ഉണ്ടെന്ന് ഡ്രൈവർക്ക് അപ്പോൾ മനസ്സിലാവും ,,,
എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അയാൾ ഗുരുതരമായ കുഴപ്പത്തിലാകുമെന്ന് മനസ്സിലാക്കുന്ന ഡ്രൈവർ
നിങ്ങളെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുപോകാൻ ഇപ്പോൾ ബാധ്യസ്ഥനാണ്... ആക്രമിക്കാൻ സാധ്യതയുള്ള ആക്രമണകാരി ഇപ്പോൾ നിങ്ങളുടെ യഥാർത്ഥ സംരക്ഷകനാണ്...
4. ഡ്രൈവർ വഴി മാറിയാൽ,,
നിങ്ങൾ ഒരു അപകട മേഖലയിലേക്ക് പ്രവേശിക്കുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ…
വിദഗ്ദ്ധർ പറയുന്നു:
നിങ്ങളുടെ ബാഗിന്റെ ഹാൻഡിൽ അല്ലെങ്കിൽ (ദുപ്പട്ട) കഴുത്തിൽ ചുറ്റിപ്പിടിച്ച് അവനെ പിന്നിലേക്ക് വലിക്കുക.,,
നിമിഷങ്ങൾക്കുള്ളിൽ,അയാൾക്ക് ശ്വാസംമുട്ടലും നിസ്സഹായതയും അനുഭവപ്പെടും...
നിങ്ങൾക്ക് ഒരു ബാഗ് ഇല്ലെങ്കിലോ ഷാൾ ഇല്ലെങ്കിലോ അയാളുടെ * കോളർ * പിടിച്ചു അവനെ പിന്നോട്ട് വലിക്കുക. അവന്റെ ഷർട്ടിന്റെ മുകളിലെ ബട്ടൺ അതേ തന്ത്രം തന്നെ ചെയ്യും...
5. രാത്രിയിൽ നിങ്ങളെ അപരിചിതൻ പിന്തുടരുകയാണെങ്കിൽ…
വിദഗ്ദ്ധർ പറയുന്നു:;
ഒരു കടയിലോ വീടിലോ പ്രവേശിച്ച് നിങ്ങളുടെ പ്രതിസന്ധി വിശദീകരിക്കുക..
രാത്രിയും കടകളും തുറന്നിട്ടില്ലെങ്കിൽ,,
ഒരു * എടിഎം ബോക്സിനുള്ളിൽ * പോകുക... എടിഎം കേന്ദ്രങ്ങൾക്ക് എല്ലായ്പ്പോഴും ക്ലോസ് സർക്യൂട്ട് ടെലിവിഷൻ ഉണ്ട്....
തിരിച്ചറിയൽ ഭയന്ന് ആരും നിങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെടില്ല...
""എല്ലാത്തിനുമുപരി"' മാനസികമായി ജാഗരൂകരായിരിക്കുക എന്നതാണ് പ്രധാനം,,
നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ ആയുധം നിങ്ങളുടെ ധൈര്യമാണ്,,,
സാമൂഹികവും ധാർമ്മികവുമായ ലക്ഷ്യത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് ഇത് ഷെയർ ചെയ്യുക എന്നതാണ്...
* ഹാൻ്റ് ബാഗിൽ എപ്പഴും ഒരു വിസിൽ സൂക്ഷിക്കുക എന്തെങ്കിലും അക്രമണമുണ്ടായാൽ വിസിൽ ഉപയോഗിച്ചാൽ ദൂരെയുള്ളവരുടെ ശ്രദ്ധ അവിടേക്ക് ലഭിക്കുകയും,,, സഹായം ലഭിക്കാനും സാധ്യതയുണ്ട്..
സുഹൃത്തുക്കളേ ഇത് നിങ്ങളുടെ അമ്മമാർക്ക്… സിസ്റ്റേഴ്സിന്… ഭാര്യമാർക്ക്,,, പെൺ സുഹൃത്തുക്കൾക്കും കൈമാറുക …… .....
Kerala Police
गुरुवार, 20 जून 2024
मंगलवार, 18 जून 2024
മരണവാർത്ത
മരണവാർത്ത
18/6/24 ചൊവ്വ.8.15 PM
കൂട്ടിലങ്ങാടി: മൊട്ടമ്മൽ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന റിട്ട: കെ.എസ്.ആർ.ടിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നടുവത്ത് കളത്തിൽ പള്ളിയാലിൽ ഉസ്മാൻ എന്ന ഇസ്മായിൽകുട്ടി (84) മരണപ്പെട്ടു.
ദീർഘകാലം കടൂപ്പുറം മഹല്ല് പ്രസിഡൻ്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മയ്യിത്ത് നമസ്ക്കാരം നാളെ (19/6/24 ബുധൻ ) ഉച്ചക്ക് 12 മണിക്ക് കടൂപ്പുറം ജുമാ മസ്ജിദ
रविवार, 16 जून 2024
ബലീ പെരുന്നാൾ
*ബലിപെരുന്നാൾ സന്ദേശം*
✍🏼ബലിപെരുന്നാള്‍ ആത്മാവിന്‍റെ ആഘോഷമാണ്. ആത്മീയതയാണതിന്റെ അടിയാധാരം. ആത്മീയതയില്ലാത്ത ആഘോഷങ്ങളെല്ലാം ഭൌതിക പരിസരങ്ങളില്‍ തിളങ്ങിയണയും. എന്നാല്‍ ആത്മാവിലലിയുന്ന ആഘോഷങ്ങള്‍ ആത്മീയതയാല്‍ സമ്പന്നമാണ്. അത് അമരമായ ആദര്‍ശത്തെയും അതുല്യമായ സന്ദേശത്തേയുമാണ് വെളിപ്പെടുത്തുന്നത്. ബലിപെരുന്നാളും മറിച്ചല്ല.
ഇസ്ലാമിലെ ആരാധനകളിലൊന്നിലും ആഘോഷത്തിന്‍റെ തിമിര്‍പ്പോ പുളകങ്ങളോ കാണാനാവില്ല. എന്നാല്‍ പെരുന്നാളാഘോഷം ആരാധനയാണെന്ന് മതം പഠിപ്പിക്കുന്നു. ആഘോഷിക്കുമ്പോള്‍പോലും ആരാധനയുടെ മണവും നനവും അനുഭവപ്പെടുന്നു. ശബ്ദഘോഷങ്ങളോ വര്‍ണപ്പൊലിമകളോ ഇല്ലാതെപോലും മനസ്സുകളില്‍ ആനന്ദം വിരിയിക്കാന്‍ പെരുന്നാളുകള്‍ക്ക് കഴിയുന്നത് ആത്മീയതയുടെ സാന്നിധ്യം കൊണ്ടാണ്.
ബലിപെരുന്നാളിന്‍റെ ഓളങ്ങള്‍ ഒഴുകിനീങ്ങുന്നത് ചരിത്രത്തിന്‍റെ വിപ്ലവവീഥിയിലേക്കാണ്. ഇബ്രാഹിം നബി (അ)യുടെയും പത്നി ഹാജറയുടെയും മകന്‍ ഇസ്മായീല്‍ (അ)ന്റേയും ജീവിതത്തിന്‍റെ അടരുകളാണ് ബലിപെരുന്നാളിനെ ഹൃദയഹാരിയാക്കിത്തീര്‍ക്കുന്നത്.
ആദര്‍ശഗരിമകൊണ്ടും വിശ്വാസദൃടത കൊണ്ടും ചരിത്രത്തിലേക്ക് ഇരച്ചുകയറുന്ന മുന്നേറ്റമായിരുന്നു അവരുടേത്. ഉന്നതമായ ഒരാദര്‍ശത്തെ ഹൃദയത്തിലേറ്റിയ ഇബ്രാഹിംനബിയും സ്വയം സന്നദ്ധതയുടെ മാതൃകാപുത്രനായി മാറിയ ഇസ്മായീല്‍നബിയും ത്യാഗമനസ്ഥിതിയുടെ സ്ത്രീരൂപമായി തിളങ്ങിയ ഹാജറയും നടന്നുനീങ്ങിയത് ഒരേ ലക്ഷ്യത്തിലേക്കായിരുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന മഹദ്'വചനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇബ്രാഹിമിന്‍റെ ഓരോ നീക്കങ്ങളും. ഏകദൈവവിശ്വാസത്തെ ഹൃദയത്തിലേറ്റി പ്രവര്‍ത്തനപഥത്തിലേക്ക് ഇറങ്ങിച്ചെന്ന ആ മഹാന്‍ പ്രബോധനവഴികളിലെ ദുര്‍ഘടാവസ്ഥകളെ മറികടന്നു. നാട്ടുരാജാക്കന്മാരും നാട്ടുപ്രമാണിമാരും പൌരപ്രമുഖരുമെല്ലാം സത്യപ്രബോധനത്തിനു തടസ്സം നിന്നിട്ടും കൂസലില്ലാതെ മുന്നേറിയ അദ്ദേഹം മഹത്തായ ആദര്‍ശത്തിന് വേണ്ടി കാവലിരുന്നു. കേവലം മുന്നേറ്റമായി മാത്രം അത് ഒതുങ്ങിയില്ല. ഒരു സന്ദേശമായി ലോകം ഏറ്റുപിടിക്കുന്നതിലേക്ക് വികാസം പ്രാപിച്ചു. ചരിത്രം അത് ഉറക്കെ ഏറ്റു ചൊല്ലി.
ഒരു വലിയ പ്രബോധനദൌത്യമായിരുന്നു ഇബ്രാഹിം നബി ഏറ്റെടുത്തിരുന്നത്. അതിന്‍റെ വിജയത്തിനുവേണ്ടി ആവുന്നാതൊക്കെ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. അല്ലാഹു അക്കാര്യം എടുത്തു പറയുന്നു: "ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്‍പനകള്‍കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക.) അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയും (നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷെ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല." [സൂറ 2:124]
ഇബ്രാഹിം നബിയുടെ ജീവിതപാതയാണ് ഏറ്റവും നേരായതെന്നും അതിലൂടെ സഞ്ചരിക്കാന്‍ കഴിയുകയെന്നത് വലിയ കാര്യമാണെന്നുമാണ് ഈ വചനം നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ ഈ മാര്‍ഗത്തെ കണ്ടില്ലെന്നു നടിക്കുകയും ഭൌതിക ജീവിതത്തിന്‍റെ സുഖങ്ങളില്‍മാത്രം വ്യാപരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു താക്കീത് നല്‍കുന്നുണ്ട്. ഇബ്രാഹിം (അ) തെരഞ്ഞെടുത്തവഴി അത്യന്തം അപകടമുള്ളതായിരുന്നു. നിഷ്പ്രയാസം ചെയ്തുതീര്‍ക്കാവുന്നത്ര നിസ്സാരമായിരുന്നില്ല അത്. മറിച്ച് കൂരിരുട്ടുകളോടും ദുര്മൂര്ത്തികളോടുമെല്ലാം പടവെട്ടിയ ചരിത്രത്തെ പേറുന്നതാണ് അത്. വെളിച്ചത്തിന്റെ നേരായ പാതയാണത്. അതിനോട് വിമുഖതകാട്ടി പിന്തിരിയുന്നത് ഏറ്റവും വലിയ ഭോഷത്വമാണെന്നും ഖുര്‍ആന്‍ ഉണര്ത്തിയിട്ടുണ്ട്. "സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും". [സൂറ 2:130]
എന്നാല്‍ ഇബ്രാഹിം നബിയുടെ കാലത്തെ നമ്രൂദ് എന്ന സ്വേചാതിപതിയായ രാജാവ് ദൈവത്തെ നിഷേധിക്കുകയും ഇബ്രാഹിമിന്‍റെ മാര്‍ഗത്തെ നിരസിക്കുകയും ചെയ്തവനായിരുന്നു. വലിയ സമ്പത്ത്കൊണ്ട് അനുഗ്രഹിക്കപ്പെട്ട നമ്രൂദ് അനുഗ്രഹദാതാവിനെ മറന്നു അന്ധമായ വഴി തെരഞ്ഞെടുത്തു. ഇബ്രാഹിം (അ) അത് ഓര്‍മ്മപ്പെടുത്തി. ഫലമുണ്ടായില്ല. ഖുര്‍ആന്‍ പറയുന്നത് കാണുക : "ഇബ്രാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്.) എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്രാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്".
[സൂറ 2:258].
ഇങ്ങനെ ധിക്കാരത്തിന്റെ സ്വരമുയര്‍ത്തിയ നമ്രൂദ് ഒടുവില്‍ പരാജയത്തിന്‍റെ പടുകുഴിയിലാപതിച്ചു.
ഇബ്രാഹിമിന്റെ മാര്‍ഗം വിജയത്തിന്‍റെ പാതയാണ്. അത് തെരെഞ്ഞെടുക്കുന്നതോട്കൂടി ഒരാള്‍ വിശ്വാസത്തിന്‍റെ മഹത്വം തിരിച്ചറിയുന്നു. ആദര്‍ശത്തിന്റെ ശക്തി ഹൃദയത്തിലേറ്റുന്നു. പ്രവര്‍ത്തനഗോദയിലവന്‍ ഓടിയിറങ്ങുന്നു. നന്മകളുടെ സന്ദേശവാഹകനും തിന്മകളുടെ നൃശംസകനുമായിത്തീരുന്നു. ഖുര്‍ആന്‍ എടുത്തുപറയുന്നതും അത് തന്നെയാണ്. "സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു"
[സൂറ 4:125]. അല്ലാഹുവിന്റെ കൂട്ടുകാരനായി വിശേഷിപ്പിക്കപ്പെടാന്‍മാത്രം മഹത്വം അദേഹത്തിനു നേടിക്കൊടുത്തത് സത്യമാര്‍ഗത്തിന്റെ വിശുദ്ധിയും ആദര്‍ശത്തിന്റെ തെളിച്ചവുമായിരുന്നു.
ഏകദേശം നാലായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് അല്ലാഹുവിന്‍റെ ഉറ്റ മിത്രമായ ഇബ്രാഹിം നബി (അലൈഹിസ്സലാം)യോട് അല്ലാഹുവിന്‍റെ നിര്‍ദ്ദേശം നല്‍കി; ഓമനപുത്രന്‍ ഇസ്മാഈല്‍ നബി (അലൈഹിസ്സലാം)യെ അറുക്കണം. നിര്‍ദേശം നടപ്പാക്കുന്നതിനെക്കുറിച്ച് മഹാന് യാതൊരു ചാഞ്ചല്യവും ഉണ്ടായില്ല. മകനെയും കൂട്ടി മിനാ താഴ്വാരയിലേക്ക് നീങ്ങി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ പോകുമ്പോഴേക്കും അല്ലാഹുവിന്റെ നിര്‍ദ്ദേശം വന്നു; ‘ഇബ്രാഹിം(അലൈഹിസ്സലാം) താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. ഇനി മകനെ അറുക്കുന്നതിനു പകരം ആടിനെ അറുക്കുക’. ഇബ്രാഹീമി (അലൈഹിസ്സലാം) ന്‍റെ ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ആടിനെയുമായി ജിബ്രീല്‍ (അലൈഹിസ്സലാം) മിനാ താഴ്വരയിലെത്തി. അങ്ങനെ ആ മഹാനായ വ്യക്തി, മകനുപകരം ആടിനെ അറുത്തു. അല്ലാഹുവിന്‍റെ ഉറ്റമിത്രമെന്ന പദവി അരക്കിട്ടുറപ്പിച്ചു. ഇതൊരു മാതൃകാ പ്രവര്‍ത്തനമാണ്. ഇതിന്‍റെ അലയടി അന്ത്യനാള്‍ വരെ ഭൂമുഖത്തുണ്ടാകണമെന്നത് അല്ലാഹുവിന്‍റെ തീരുമാനമാണ്. അങ്ങനെ ഇസ്മായീലി (അലൈഹിസ്സലാം)നു പകരമായി ഇബ്‌റാഹീം(അലൈഹിസ്സലാം) ആടിനെ ബലി നല്‍കി. ഈ സംഭത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് വിശ്വാസികള്‍ ഈ സുദിനത്തില്‍ ബലികര്‍മം നീര്‍വഹിക്കുന്നത് ഇബ്രാഹിം നബി(അലൈഹിസ്സലാം) മാതൃകാ പുരുഷനാണ്. അവര്‍ കാണിച്ച മാതൃകാ പ്രവര്‍ത്തനം എക്കാലത്തും അനുസ്മരിക്കപ്പെടുന്നു.
ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദരാകാതെ ഈശ്വര നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും ത്യജിക്കാന്‍ മനുഷ്യന്‍ ആജ്ഞാപിക്കപ്പെട്ടു. ആ ആജ്ഞാപനാനുസരണത്തിന്‍റെ ആള്‍രൂപമായി ഇബ്രാഹീം (അലൈഹിസ്സലാം) ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു ജീവിത പാതയിലെ മുള്‍കിരീടങ്ങള്‍, അഗ്നികുണ്ഡം, ശക്തമായ പരീക്ഷണങ്ങള്‍ ഇവയെല്ലാം ഇബ്രാഹീം(അലൈഹിസ്സലാം) മനോദാര്‍ഢ്യത്തോടെ നേരിട്ടു. ഭൗതിക ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ ദൈവശാസനക്കും നീതിക്കും മുമ്പില്‍, ഭൗതികപ്രമത്തതക്കു വശംവദരാവാതെ ഈ ലോകത്തും മരണ ശേഷമുള്ള ജീവിതത്തിലും വിജയം വരിക്കണമെന്നും ലോകത്തുള്ള ജനസമൂഹത്തിന് മുഴുവന്‍ ഇബ്രാഹീം(അലൈഹിസ്സലാം) മാതൃകയും നേതാവുമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
"ഇബ്രാഹീം (അലൈ ഹിസ്സലാം)നെ തന്‍റെ നാഥന്‍ ചില കാര്യങ്ങളില്‍ പരീക്ഷിച്ച സന്ദര്‍ഭം ഓര്‍ക്കുക. അദ്ദേഹം അത് പൂര്‍ത്തിയാക്കി. അല്ലാഹു പ്രഖ്യാപിച്ചു. ഞാന്‍ താങ്കളെ ജനങ്ങള്‍ക്കു ഇമാമാക്കിയിരിക്കുന്നു. ഇബ്രാഹിം (അലൈഹിസ്സലാം) പറഞ്ഞു എന്‍റെ സന്താനങ്ങളില്‍നിന്നും നീ ജനങ്ങള്‍ക്ക് ഇമാമാക്കേണമേ. അല്ലാഹു പറഞ്ഞു. എന്‍റെ കരാര്‍ അക്രമികള്‍ക്കു ലഭിക്കില്ല” (അധ്യായം:അല്‍ബഖറ)
സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ ഓര്‍മകളില്‍ നിന്നും പാഠങ്ങള്‍ സ്വീകരിക്കുകയാണ് ബലിപെരുന്നാളിലൂടെ നാം ചെയ്യുന്നത്. ത്യാഗത്തിന്‍റെ തീച്ചൂളയില്‍ കാച്ചിയെടുത്ത ഈമാനികാവേശത്തോടെ ഇന്നലെകളുടെ കനല്‍പഥങ്ങളിലൂടെ നടന്നുപോയ ഒരു കുടുംബത്തിന്‍റെ ഐതിഹാസികമായ ചെയ്തികളുടെ പുനപ്രകാശനമാണിവിടെ ഇത്. കഥ കഥനത്തിലും ചരിത്ര ചിത്രണത്തിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. വരികള്‍ക്കിടയിലൂടെ വായിക്കുക വഴി ആത്മാവിന്‍റെ തീരങ്ങളില്‍ കോറിയിടപ്പെടേണ്ടതാണ്.
ചരിത്രങ്ങള്‍ കാലത്തിന്‍റെ കേവലം പ്രതികരണങ്ങളല്ല, മറിച്ച് വരും കാലത്തിന്‍റെ മാര്‍ഗ്ഗദര്‍ശനവും കെടാവിളക്കുമാണ്, ത്യാഗനിര്‍ഭരമായ മഹദ് ജീവിതങ്ങളുടെ പുനര്‍വായനയാണ് പെരുന്നാള്‍. അര്‍പ്പണ ബോധത്തിന്‍റെയും ത്യാഗസന്നദ്ധതയുടെയും വിജയാരവങ്ങളാണ് പെരുന്നാള്‍, ദിനരാത്രങ്ങളില്‍ തക്ബീറിന്‍റെ അമരധ്വനികളായി അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്; "അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ ലാഇലാഹ ഇല്ലല്ളാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ഹംദ്"
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....
रविवार, 26 मई 2024
शनिवार, 25 मई 2024
बुधवार, 22 मई 2024
सोमवार, 20 मई 2024
അപായപെടുത്തിയതോ ?
കിംവദന്തികൾ
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയും പരിവാരങ്ങളും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടം ആസന്നമാണെന്ന അഭ്യൂഹങ്ങൾ ഉയർത്തിയ ശേഷം, മാധ്യമങ്ങൾ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലവും ഇസ്രായേലും അസർബൈജാനും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടി. ഇസ്രയേലി ചാരസംഘടനയായ മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാൻ കാരണങ്ങളുണ്ടെന്ന് യൂറോപ്യൻ പാർലമെൻ്റിലെ മുൻ അംഗം നിക്ക് ഗ്രിഫിൻ എക്‌സിൽ കുറിച്ചു. ഇറാനും അസർബൈജാനും വർഷങ്ങളായി നല്ല ബന്ധത്തിലല്ല. ബന്ധങ്ങൾ അടുത്തിടെ മെച്ചപ്പെട്ടു, ഇറാൻ അനിഷ്ടകരമായ ഒന്നിൻ്റെ സൂചനയും നൽകിയിട്ടില്ല. എന്നിരുന്നാലും, രാജ്യത്തിനുള്ളിലെ സാധാരണക്കാരുടേതുൾപ്പെടെ സോഷ്യൽ മീഡിയയിലെ പ്രതികരണം നിഗൂഢമായ സാധ്യത തള്ളിക്കളയുന്നില്ല. അതേസമയം, അപകടത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു.
1 ഇറാൻ പ്രസിഡൻ്റ് വിദേശകാര്യ മന്ത്രി ഫാ അബ്ദുല്ലാഹി അനുമാദ ഹെലികോപ്റ്റർ തകർന്നു എസ് കൊല്ലപ്പട്ടു
1 ഇറാൻ പ്രസിഡൻ്റ്
വിദേശകാര്യ മന്ത്രി ഫാ
അബ്ദുല്ലാഹി അനുമാദ
ഹെലികോപ്റ്റർ തകർന്നു
എസ് കൊല്ലപ്പട്ടു
> മുഹമ്മദ് മുഖ്ബർ ഇടക്കാല പ്രസിഡൻറ് അലി ബഖിരി കനിക്ക് വിദേശകാര്യ ചുമതല
ഹാൻ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മണിക്കൂറുകളോളം ആശങ്കയ്ക്കും ഉത്കണ്ഠയ്ക്കും ശേഷം, ഇറാനിലെയും ലോകത്തെയും ജനങ്ങളെ ഞെട്ടിച്ച ദാരുണമായ വാർത്ത വന്നു. ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം ഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളഹിയാനും ഉൾപ്പെടെ എട്ട് പേരുമായി സഞ്ചരിച്ച ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ അസർബൈജാൻ അതിർത്തിയിലെ ജുൽഫയിലെ വനപ്രദേശത്ത് തിങ്കളാഴ്ച രാവിലെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. വി കോപ്റ്ററിൽ ആളുകളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ വീണ്ടെടുത്തു. നിയ 1 ബെൽ 212 ഹെലികോപ്റ്റർ കനത്ത മഞ്ഞുവീഴ്ചയിൽ തകർന്നു വീണതായി ഇ-സാൻ അധികൃതർ വിശദീകരിച്ചു. രാജ്യത്ത് അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, വൈ-പ്രസിഡൻ്റ് മുഹമ്മദ് മുഖ്ബറിനെ ഇടക്കാല പ്രസിഡൻ്റായി നിയമിച്ചു. വിദേശകാര്യ ഉപമന്ത. 50 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡൻ്റിനെ പ്രഖ്യാപിക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ തിങ്കളാഴ്ച രാവിലെ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തബ്രിസ് നഗരത്തിലേക്ക് മാറ്റി. റൈസിയുടെ മൃതദേഹം രാജ്യതലസ്ഥാനത്ത് എത്തിക്കുകയും ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകിയ ശേഷം ജന്മനാടായ മഷാദിലേക്ക് കൊണ്ടുപോകുകയും അവിടെ സംസ്‌കരിക്കുകയും ചെയ്യും. ഇറാനും അസർബൈജാനും സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ടിൻ്റെ ഉദ്ഘാടനത്തിന് ശേഷം തബ്രിസിലേക്ക് മടങ്ങുന്നതിനിടെയാണ് ഈസി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സഞ്ചരിച്ച ഹെലികോപ്റ്റർ കാണാതായത്. വിവരം ലഭിച്ചയുടൻ സൈനികർ ഉൾപ്പെടെ എഴുപതോളം രക്ഷാസംഘങ്ങളെ തിരച്ചിലിനായി നിയോഗിച്ചു. ജുൽഫ വനമേഖലയ്ക്ക് മുകളിലൂടെ പറക്കുന്ന തുർക്കി ഡ്രോൺ കോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. റൈസിയുടെ മരണത്തിൽ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.